മോട്ടറോള ഡ്രോയിഡ് സീരീസിലേക്ക് പുതിയൊരംഗം കൂടി



മോട്ടറോള ഡ്രോയിഡ് സീരീസില്‍ നിരവധി മോഡലുകള്‍ ഇറങ്ങിയിട്ടുണ്ട്.  ഈ സീരീസിലേക്ക് ഇപ്പോള്‍ ഇതാ പുതിയൊരു അംഗം കൂടി, മോട്ടറോള ഡ്രോയിഡ് 4.  ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ റിലീസ് തീയതി ഇനിയും നീളാന്‍ സാധ്യതയുണ്ട് എന്നും കേള്‍ക്കുന്നു.

ജനുവരി 10, മുതല്‍ 13 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റ് ലോഞ്ച് ചെയ്യാപ്പെടു എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.  ഏതായാലും വ്യക്തമായ വിവരം ലഭിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും വരെ കാത്തിരിക്കുക തന്നെ വേണം.

Advertisement

ഫീച്ചറുകള്‍:

  • സ്ലൈഡിംഗ് ഫോണ്‍ ഡിസൈന്‍

  • 4 ഇഞ്ച് ഡിസ്‌പ്ലേ

  • ക്യുഎച്ച്ഡി ഡിസ്‌പ്ലേ റെസൊലൂഷന്‍

  • QWERTY കീബോര്‍ഡ്

  • 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 1 ജിബി സിസ്റ്റം മെമ്മറി

  • 16 ജിബി സ്‌റ്റോറേജ് മെമ്മറി

  • 8 മെഗാപിക്‌സല്‍ ക്യാമറ
ലോഞ്ച് തീയതി ഇങ്ങനെ നീളാനുള്ള കാരണം വ്യക്തമല്ല.  എന്നാല്‍ മോട്ടറോള ഡ്രോയിഡ് ബയോണിക് നേരിടുന്ന 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് പ്രശ്‌നം തന്നെയായിരിക്കും ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെയും പ്രശ്‌നം എന്നാണ് കരുതപ്പെടുന്നത്.  ഈ പ്രശ്‌നം പരിഹരിച്ചാല്‍ ഉടനെ ഈ ഫോണ്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കാം.

ഇതിനു പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍ തികച്ചും ആകര്‍ഷണീയം തന്നെ.  മോട്ടറോള ഡ്രോയിഡ് സീരീസില്‍ പെട്ട എല്ലാ ഹാന്‍ഡ്‌സെറ്റുകള്‍ക്കും വലിയ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണുണ്ടായിട്ടുള്ളത്.  അതിനാല്‍ ഈ പുതിയ ഹാന്‍ഡ്‌സെറ്റിലും അങ്ങനെ തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

വലിയ ഡിസ്‌പ്ലേ സിനിമ ഉള്‍പ്പെടെയുള്ള വീഡിയോകള്‍ കാണുന്നത് എളുപ്പമാക്കും.  എന്നാല്‍ സ്‌ക്രീന്‍ കപ്പാസിറ്റീവ് ആയിരിക്കുമോ, അതോ എഎംഒഎല്‍ഇഡി ആയിരിക്കുമോ എന്നൊന്നും ഇപ്പോള്‍ ഉറപ്പു പറയാന്‍ പറ്റില്ല.

ഇതിന്റെ QWERTY കീപാഡ് ടൈപ്പിംഗ് വളരെ എളുപ്പമാക്കും.  1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സര്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു.  മോട്ടോറോള ഡ്രോയിഡ് 4 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  അതുപോലെ കൂടുതല്‍ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും അറിയാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement