മോട്ടറോളയുടെ പുതിയ മൊബൈല്‍ ഗ്ലീം+ വരുന്നു



മോട്ടറോളയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ആണ് മോട്ടറോള ഗ്ലീം+.  ഇതിന്റെ എല്‍ഇഡി മാട്രിക്‌സ് ഡിസ്‌പ്ലേ സ്‌ക്രീന്‍ വളരെ ആകര്‍ഷണീയമാണ്.  ഇതിനു പുറമെ 2.8 ഇഞ്ച് ഡബ്ല്യുക്യുവിജിഎ പ്രധാന ഡിസ്‌പ്ലേയും ഇതിനുണ്ട്.  2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഇതിനുണ്ട്.

എഫ്എം റേഡിയോ, മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് പ്ലെയര്‍ എന്നിവയും മോട്ടറോള ഗ്ലീം+ ഫോണിലുണ്ട്.  മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഉണ്ട് ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റില്‍.

Advertisement

ഫീച്ചറുകള്‍:

  • 2.8 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ

  • 240 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ഡിജിറ്റല്‍ സൂം ഉള്ള 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • വീഡിയോ റെക്കാര്‍ഡിംഗ്

  • 512 എംബി റാം

  • 16 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ് സപ്പോര്‍ട്ട്

  • ബ്ലൂടൂത്ത് 2.1 വേര്‍ഷന്‍

  • മൈക്രോയുഎസ്ബി വി2.0 പോര്‍ട്ട്

  • ജിഎസ്എം ഫോണ്‍

  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

  • ഓഡിയോ ജാക്ക്

  • ലൗഡ് സ്പീക്കര്‍

  • വീഡിയോ പ്ലെയര്‍

  • ഗെയിമുകള്‍

  • എഫ്എം റേഡിയോ

  • 750 mAh ബാറ്ററി

  • 17.4 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം

  • 4.81 മണിക്കൂര്‍ ടോക്ക് ടൈം

  • 107 എംഎം നീളം, 52.5 എംഎം വീതി, 13.5 എംഎം കട്ടി

  • 105 ഗ്രാം ഭാരം

  • വാപ് 2.0 ബ്രൗസര്‍
മോട്ടറോള ഗ്ലീം+ന്റെ കാഴ്ചയിലെ ആകര്‍ഷണീയത ഒന്നുകൊണ്ടു തന്നെ ഇത് ആളുകളെ ആകര്‍ഷിക്കും.  അത്ര സുന്ദരനാണ് ഈ ഫോണ്‍.  ഇപ്പോള്‍ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലെയും ഒരു സാധാരണ ഫീച്ചര്‍ ആയ ജിപിഎസ് സംവിധാനത്തിന്റെ അഭാവം ആണ് ഈ മോട്ടറോള ഫോണിന്റെ ഒരു പ്രധാന പോരായ്മ.

അതുപോലെ 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഒരു ആകര്‍ഷണീയത കുറഞ്ഞ ഫീച്ചര്‍ ആണ്.  ചെറിയ കമ്പനികളുടെ ഫോണുകളില്‍ പോലും കുറഞ്ഞത് 3 മെഗാപിക്‌സല്‍ ക്യാമറയെങ്കിലും ഉള്ളപ്പോഴാണ് മോട്ടറോളയുടെ പുതിയ ഫോണില്‍ വെറും 2 മെഗാപിക്‌സല്‍ ക്യാമറ.

Advertisement

വൈകാതെ വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന മോട്ടറോള ഗ്ലീം+ ഫോണിന്റെ വില താങ്ങാവുന്നതായിരിക്കും.

Best Mobiles in India

Advertisement