കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോട്ടറോള മോട്ടോ ജി ഇന്ത്യയിലും; വില 12,999 രൂപ


ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും എത്തി. 8 ജി.ബി. വേരിയന്റിന് 12,999 രൂപയും 16 ജി.ബി. വേരിയന്റിന് 14,499 രൂപയുമാണ് വില. ഇന്നുമുതല്‍ ഏതാനും ദിവസത്തേക്ക് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും ഫോണ്‍ വില്‍ക്കുക.

Advertisement

ഡലഹിയില്‍ ഇന്നു ഫ് ളിപ്കാര്‍ട്ടും മോട്ടറോളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഔദ്യോഗികമായി ഫോണ്‍ അവതരിപ്പിക്കുക. ഇപ്പോള്‍തന്നെ ഫ് ളിപ്കാര്‍ട് സൈറ്റില്‍ ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്യുവല്‍ സിം വേര്‍ഷനാണ് ലിസ്റ്റ് ചെയ്യപ്പെട്ടതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്താല്‍ എത്ര ദിവസത്തിനകം ഫോണ്‍ ലഭിക്കുമെന്നതു സംബന്ധിച്ച് കൃത്യമായ വിവിരം സൈറ്റില്‍ നല്‍കിയിട്ടില്ല.

Advertisement

15,000 രൂപയില്‍ താഴെയായിരിക്കും ഫോണിന് വില എന്ന് നേരത്തെ അഭ്യുഹമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ച വില ഫോണിന് വിപണിയില്‍ മികച്ച പ്രതികരണം ലഭ്യമാക്കുമെന്ന് ഉറപ്പാണ്.

ലോഞ്ചിംഗിനോടനുബന്ധിച്ച് നിരവധി ഓഫറുകള്‍ ഫ് ളിപ്കാര്‍ട് ലഭ്യമാക്കിയിട്ടുമുണ്ട്. ആദ്യ ദിവസം ഫോണ്‍ വാങ്ങുകയാണെങ്കില്‍ കസ്റ്റമൈസ് ചെയ്യാവുന്ന മോട്ടോ ജി കവറുകള്‍ക്ക് 70 ശതമാനം ഡിസ്‌കൗണ്ട്, തെരഞ്ഞെടുത്ത ഇ ബുക്കുകള്‍ക്ക് 500 രൂപ കിഴിവ്, വസ്ത്രങ്ങളോ മറ്റ് ഉപകരണങ്ങളോ വാങ്ങുമ്പോള്‍ 1000 രൂപ കിഴിവ് എന്നിവയൊക്കെയാണ് ഓഫറുകള്‍. ലക്കി വിന്നര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മോട്ടോ ജിയുടെ പ്രത്യേകതകള്‍

4.5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്്‌പ്ലെ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8/16 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റ്, 5 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫെ, ബ്ലുടൂത്ത്, ജി.പി.എസ്, 2070 mAh ബാറ്ററി എന്നിവയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്. ആണ് ഉള്ളത്. ഉടന്‍തന്നെ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സര്‍വീസ് സെന്ററുകള്‍ ഇല്ല എന്നതായിരുന്നു ഇതുവരെ മോട്ടറോളയുടെ ഇന്ത്യയിലെ പരിമിതി. എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരമായിട്ടുണ്ട്. എവിടെയെല്ലാമാണ് സര്‍വീസ് സെന്ററുകള്‍ എന്നറിയാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക

മോട്ടോ ജിയുടെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ

{photo-feature}

Best Mobiles in India