മോട്ടറോളയുടെ ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍


ഒരു പുതിയ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുമായെത്തുകയാണ് മോട്ടറോള. മോട്ടോ എക്‌സ്ടി319 എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കാഴ്ചയ്ക്കും, ടെക്‌നോളജിയുടെ കാര്യത്തിലും വളരെ മുന്നിലാണ്. വേഗത, യൂസര്‍ ഫ്രന്റ്‌ലി, ഓണ്‍-സ്‌ക്രീന്‍ കീബോര്‍ഡ് തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് ഈ പുതിയ മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകത.

ഹാന്‍ഡ്‌സ്-ഫ്രീ കിക്ക്സ്റ്റാന്റ്, വര്‍ക്ക് സെന്‍ഡ്രിക് മോഡില്‍ നിന്നും ഫ്രെന്റ് സെന്‍ഡ്രിക് മോഡിലേക്കും, തിരിച്ചും വളരെ എളുപ്പത്തില്‍ മാറ്റാവുന്ന മോട്ടോ സ്വിച്ച്, 0.3 മെഗാപിക്‌സല്‍ വിജിഎ ഫ്രണ്ട് ക്യാമറ, 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയോടൊപ്പം ആകര്‍ഷണീയമായ പ്രൈസ് ടാദുകൂടിയാവുമ്പോള്‍ ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിന് ആള്‍ക്കാരേറും.

Advertisement

ആന്‍ഡ്രോയിഡ് 2.3.4 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടറോള എക്‌സ്ടി319 പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ 320 x 480 പിക്‌സല്‍ ആണ്. 800 മെഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ എംഎസ്എം7227ടി-1 പ്രസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഫോണിന്റെ് മെമ്മറിയും റോമും 512 എംബി വീതമാണ്. അഡ്രിനോ 200 ഗ്രാഫിക്‌സ് പ്രോസസ്സറിന്റെ ഗ്രാഫിക് സപ്പോര്‍ട്ടും ഇതിന് ഉണ്ട്.

Advertisement

32 ജിബി വരെ മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡ് സ്ലോട്ടുകള്‍ വഴി മെമ്മറി ഉയര്‍ത്താവുന്നതാണ്. മ്യൂസിക് പ്ലെയര്‍, യുട്യൂബ് പ്ലെയര്‍, ആര്‍ഡിഎസ്, എഫ്എം, സ്റ്റീരിയോ റേഡിയോ ഒപ്ഷന്‍ എന്നിവയും ഈ പുതിയ മോട്ടറോള സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ട്, മൈക്രോയുഎസ്ബി കണക്റ്റര്‍ എന്നീ കണക്റ്റിവിറ്റികളും ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലുണ്ട്.

പിഒപി3, എസ്എംടിപി, ഐഎംഎപി, മൊബൈല്‍മി എന്നീ ഇമെയില്‍ ഒപ്ഷനുകള്‍ ഈ മോട്ടറോള ഫോണിലുണ്ട്. 100 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും, 5.66 മണിക്കൂര്‍ ടോക്ക് ടൈമും നല്‍കുന്ന 1390 mAh ബാറ്ററിയാണിതിനുള്ളത്.

ഒരു 2 ജിബി മൈക്രോഎസ്ഡി കാര്‍ഡ്, സ്റ്റീരിയോ ഹെഡ്‌സെറ്റ്, മൈക്രോ യുഎസ്ബി ചാര്‍ജര്‍ എന്നിവയടക്കം ലഭിക്കുന്ന മോട്ടറോള മോട്ടോ എക്‌സ്ടി319ന്റെ ഇന്ത്യയിലെ വില 11,000 രൂപയാണ്.

Best Mobiles in India

Advertisement