മോട്ടോ എക്‌സ്ടി681, മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍


മോട്ടറോള പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി രംഗത്തെത്തിയിരിക്കുന്നു.  മോട്ടോ എക്‌സ്ടി681 എന്നാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര്.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആണിത്.

ഫീച്ചറുകള്‍:
 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം7627ടി പ്രോസസ്സര്‍
 • 512 എംബി റാം
 • 512 എംബി റോം
 • മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം
 • 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
 • 480 x 854 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍
 • ഡ്യുവല്‍ സെല്ലുലാര്‍ ഓപറേഷന്‍ സംവിധാനം
 • 800, 1900 സിഡിഎംഎ നെറ്റ്‌വര്‍ക്ക്
 • 850, 900, 1800, 1900 ജിഎസ്എം നെറ്റ്‌വര്‍ക്ക്
 • ജിപിആര്‍എസ് സപ്പോര്‍ട്ട്
 • എഡ്ജ് സപ്പോര്‍ട്ട്
 • ബ്ലൂടൂത്ത് 2.1 കണക്റ്റിവിറ്റി
 • വൈഫൈ 802, 11ബി, 802.11 ജി, 802.11എന്‍ സപ്പോര്‍ട്ട്
 • യുഎസ്ബി 2.0 പോര്‍ട്ട്
 • അസിസ്റ്റഡ് ജിപിഎസ്, ക്വിക്ക് ജിപിഎസ്, ജിയോ ടാഗിംഗ് ഫീച്ചറുകളുള്ള ജിപിഎസ് സംവിധാനം
 • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
 • ഓട്ടോ ഫോക്കസ്, ഫ്ലാഷ് സംവിധാനങ്ങള്‍
 • 0.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ
 • 1,390 mAh ലിഥിയം അയണ്‍ ബാറ്ററി
 • 117.9 എംഎം നീളം, 60.5 എംഎം വീതി, 10.2 എംഎം കട്ടി
 • 125 ഗ്രാം ഭാരം
 • വളരെ ഒതുക്കമുള്ളതും ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ എക്‌സ്ടി681 സ്മാര്‍ട്ട്‌ഫോണിനുള്ളത്.  4 ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ മാത്രമുള്ള വലിയ 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ മോട്ടറോള ഹാന്‍ഡ്‌സെറ്റിനുള്ളത്.

  ഹാന്‍ഡ്‌സെറ്റിന്റെ വശങ്ങളിലായി വോള്യം ബട്ടണുകള്‍, കണക്റ്റിവിറ്റി പോര്‍ട്ടുകള്‍ എന്നിവ കാണാം.  പിന്‍വശത്തായി ക്യാമറയും എല്‍ഇഡി ഫ്ലാഷ് കാണാം.  വെള്ള ഉള്‍പ്പെടെ വ്യത്യസ്ത കളര്‍ കോമ്പിനേഷനുകളില്‍ ഈ ഫോണ്‍ വരുന്നുണ്ട്.

  ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  വൈകാതെ ഇത് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

  മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി, ട്രാന്‍സ്ഫ്ലാഷ് എന്നീ മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് ഉണ്ട് ഈ ഫോണില്‍.  എതിനാല്‍ ഇതു വഴി ഇതിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താവുന്നതാണ്.

  8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, വീഡിയോ കോളിംഗിനുള്ള സെക്കന്ററി ക്യാമറയും ഇതിലുണ്ട്.  മോട്ടോ എക്‌സ്ടി681 ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

  Most Read Articles
  Best Mobiles in India

  Have a great day!
  Read more...