മോട്ടോറോള വൺ, മോട്ടോറോള വൺ പവർ; രണ്ടു കിടിലൻ ആൻഡ്രോയിഡ് വൺ ഫോണുകൾ എത്തുന്നു!


ബെർലിനിൽ നടന്ന ഐഎഫ്എ 2018 ൽ മോട്ടറോള വൺ, മോട്ടോറോള വൺ പവർ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. മുമ്പ് റിപ്പോർട്ട് ചെയ്തത് പോലെ രണ്ട് സ്മാർട്ട്ഫോണുകളും നോച്ച് ഡിസ്‌പ്ലെയുമായിട്ടാണ് എത്തുന്നത്. 19:9 ഡിസ്പ്ളേ അനുപാതത്തിലുള്ളതായിരിക്കും ഈ രണ്ടു ഫോണുകളുടെയും ഡിസ്പ്ളേ.

മോട്ടോറോള വൺ, മോട്ടോറോള വൺ പവർ

ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ എത്തുന്ന ഈ രണ്ടു ആൻഡ്രോയിഡ് വൺ ഫോണുകൾക്കും ആൻഡ്രോയിഡ് 9.0 പൈ, ആൻഡ്രോയിഡ് ക്യുഅപ്‌ഡേറ്റുകളും ലഭിക്കും. ഒപ്പം ആൻഡ്രോയിഡിൽ നിന്നുള്ള സുരക്ഷാ അപ്ഡേറ്റുകൾക്കായി മൂന്ന് വർഷത്തെ പിന്തുണയുമുണ്ടാകും ഈ മോഡലുകൾക്ക്. മോട്ടോറോള വൺ എച്ച്ഡി + ഡിസ്പ്ലേയിൽ എത്തുമ്പോൾ മോട്ടറോള വൺ പവർ FHD + ഡിസ്പ്ലേ പോലുള്ള മികച്ച സവിശേഷതകളുമായാണ് എത്തുക. അതോടൊപ്പം തന്നെ 5000 mAh ബാറ്ററിയും ഫോണിൽ ഉണ്ടാകും.

മോട്ടറോള വൺ സവിശേഷതകൾ

1520 x 720 പിക്സൽ റെസല്യൂഷനുള്ള 5.9 ഇഞ്ച് HD + 2.5D വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 625 SoC, അഡ്രിനോ 506 ജിപിയു, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണയും ഫോണിനുണ്ട്. f / 2.0 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ സെൻസർ, f / 2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയുള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് പിറകിൽ ഉള്ളത്. മുൻഭാഗത്ത് 8 എംപി സെൽഫി ക്യാമറയുണ്ട്. ടർബോപവർ ചാർജിങ്, റിയർ മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, 4 ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

മോട്ടോറോള വൺ പവർ സവിശേഷതകൾ

6.2 ഇഞ്ച് FHD + ഡിസ്പ്ലെ, 2246 x 1080 പിക്സൽ റെസൊല്യൂഷൻ, 19: 9 അനുപാതം, സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, അഡ്നനോ 509 ജിപിയു, 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ് സ്പേസ്, മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 16MP + 5MP സെൻസറുകൾ പിറകിലും ഒപ്പം 8MP സെൽഫി ക്യാമറയും ആണ് ഫോണിലുള്ളത്. ഒപ്പം 5000 mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.

വിലയും ലഭ്യതയും

299 യൂറോ അതായത് ഏകദേശം 24,780 രൂപയോളമാണ് മോട്ടോറോള വൺ സ്മാർട്ഫോണിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഫോൺ ലഭ്യമാകും മോട്ടോറോള വൺ പവർ മോഡൽ ഇന്ത്യയിൽ എത്തുക ഒക്ടോബറിൽ ആയിരിക്കും. എന്നാൽ വിലയെ കുറിച്ച് ഒന്നും തന്നെ ഇപ്പോൾ പരാമർശമില്ല.

വാട്ട്‌സാപ്പില്‍ എങ്ങനെ PNR സ്റ്റാറ്റസ് പരിശോധിക്കാം?

Most Read Articles
Best Mobiles in India
Read More About: motorola news mobiles smartphones

Have a great day!
Read more...

English Summary

Motorola One and One Power Android One smartphones announced, coming to India in October