മോട്ടറോളയില്‍ നിന്നും പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍



മോട്ടറോളയുടെ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് മോട്ടറോള പ്രോ പ്ലസും മോട്ടറോള ഡിഫൈ പ്ലസും.  ഇരു ഹാന്‍ഡ്‌സെറ്റുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ്.  ഒരെണ്ണം QWERTY കീപാഡോടെയും, ഒരെണ്ണം ടച്ച് ഒപ്ഷനോടെയും ആണ് വരുന്നത്.

2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടറോള പ്രോ പ്ലസും, മോട്ടറോള ഡിഫൈ പ്ലസും പ്രവര്‍ത്തിക്കുന്നത്.  ഇവ രണ്ടും തമ്മില്‍ ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ സാമ്യങ്ങളേറെയാണ്.  ഡിജിറ്റല്‍ സൂം, എല്‍ഇഡി, ഓട്ടോഫോക്കസ് സൗകര്യങ്ങളോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറ ഇവയില്‍ പെടുന്നു.

Advertisement

ഡിസൈനും, സ്‌ക്രീന്‍ വലിപ്പവുമാണ് ഈ രണ്ടു മോട്ടറോള സ്മാര്‍ട്ട്‌ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍.  മോട്ടറോള ഡിഫൈ പ്ലസിന്റെ ഡിസ്‌പ്ലേ 3.7 ഇഞ്ചും, മോട്ടറോള പ്രോ പ്ലസിന്റേത് 3.1 ഇഞ്ചും ആണ്.  അതുപോലെ പ്രോ പ്ലസിന് QWERTY കീപാഡ് ഉണ്ട്, ഡിഫൈ പ്ലസിന് ഇല്ല.

Advertisement

1700 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡിഫൈ പ്ലസിന്റെ ടോക്ക് ടൈം 6.8 മണിക്കൂറും, 1550 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രോ പ്ലസിന്റെ ടോക്ക് ടാം 480 മിനിട്ടും ആണ്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  മീഡിയ പ്ലെയര്‍, സെഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി പ്രത്യേകം ആപ്ലിക്കേഷന്‍ എന്നിവയും രണ്ടിലും ഉണ്ട്.

മോട്ടറോള പ്രോ പ്ലസിന്റെ ഭാരം 130 ഗ്രാമും, മോട്ടറോള ഡിഫൈ പ്ലിന്റെ ഭാരം 118 ഗ്രാമും ആണ്.  ഡിഫൈ പ്ലസിന്റെ വില ഏകദേശം 19,000 രൂപയാണ്.  ഇതിലും കുറഞ്ഞ വിലയാണ് പ്രോ പ്ലസിന് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഏതായാലും ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ വലിയ വ്യത്യാസം ഈ മോട്ടറോള സ്മാര്‍ട്ട്‌ഫോണുകള്‍ തമ്മില്‍ ഇല്ലാത്തതിനാല്‍ കാഴ്ചയിലുള്ള ആകര്‍ഷണീയതയും, പ്രത്യേകതകളും പരിഗണിച്ച് വേണം ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍.

Best Mobiles in India

Advertisement