ഡ്രോയിഡ് റസാറും മോട്ടറോള റസാറും


ഒരേ കമ്പനിയില്‍ നിന്നും പേരില്‍ സാമ്യം പുലര്‍ത്തുന്ന രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍. എന്നാല്‍ സ്‌പെസിഫിക്കേഷന്റെ കാര്യത്തില്‍ ഇവ തമ്മില്‍ അജഗജാന്തരവും. മോട്ടറോള ഡ്രോയിഡ് റസാറും, മോട്ടറോള റസാറും ആണ് ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൊബൈല്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് മോട്ടറോള പുറത്തിറക്കിയ മെലിഞ്ഞ ഒരു സ്റ്റൈലിഷ് മൊബൈല്‍ ആയിരുന്നു മോട്ടറോള റസാര്‍. മോട്ടറോളയെ സംബന്ധച്ചിടത്തോളം ഈ ഉല്‍പന്നം ഒരു വന്‍ വിജയം ആയിരുന്നു.

Advertisement

100 ഗ്രാം മാത്രം ഭാരമുള്ള ഒരു ഫഌപ് ഫോണ്‍ ആയിരുന്നു മോട്ടറോള റസാര്‍. 2.2 ഇഞ്ച് ആയിരുന്നു ഇതിന്റെ സ്‌ക്രീന്‍.

Advertisement

എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയിരിക്കുന്ന മോട്ടറോള ഡ്രോയിഡ് റസര്‍ ഈ പഴയ ഹാന്‍ഡ്‌സെറ്റില്‍ നിന്നും എല്ലാം കൊണ്ടും തികച്ചും വ്യത്യസ്തമാണ്. 4.3 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഉള്ള ഈ ഡ്രോയിഡ് റസാര്‍ ഒരു ആഢംബര മൊബൈല്‍ ആണ്.

പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍ എന്നീ സെന്‍സറുകളുള്ളതാണ് ഇതിന്റെ സ്‌ക്രീന്‍. ഈ രണ്ടു മോട്‌റോള ഹാന്‍ഡ്‌സെറ്റുകളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പഴയ റസാര്‍ ഒരു സാധാരണ ഓപറേറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാല്‍ ഡ്രോയിഡ് റസാര്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് 2.3.5ല്‍ ആണ്.

Advertisement

കൂടെ 1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും കൂടിയാവുമ്പോള്‍ പ്രവര്‍ത്തനക്ഷമത മികച്ചതായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ റസാറില്‍ ക്യാമറ 1.23 മെഗാപിക്‌സല്‍ ആയിരുന്ന സ്ഥാനത്ത് പുതിയ റസാറില്‍ 8 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത് എന്നറിയുമ്പോള്‍ ഇവ തമ്മില്‍ ആനയും അമ്പഴങ്ങയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്നു മനസ്സിലാക്കാം.

ക്യാമറയ്്ക്ക് എല്‍ഇഡി ഫ്ലാഷ്, ഓട്ടോഫോക്കസ് എന്നിവയുണ്ട്, കൂടാതെ ഒരു 2 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ കൂടിയുണ്ട് എന്നറിയുമ്പോള്‍ ഈ രണ്ടു മോട്ടറോള ഹാന്‍ഡ്‌സെറ്റുകളുടേയും സ്ഥാനം ഇരു ധ്രുവങ്ങളിലാവുന്നു.

മോട്ടറോള റസാറിന്റെ ബാറ്ററി 710 mAh ലിഥിയം അയണ്‍ ബാറ്ററിയാണെങ്കില്‍ ഡ്രോയിഡ് റസാറിലേത് 1780 mAh ലിഥിയം അയണ്‍ ബാറ്ററിയാണ്.

Advertisement

ഇങ്ങനെ കാഴ്ചയിലും ഗുണഗണങ്ങളിലും എല്ലാ വലിയ ദൂരം ഉണ്ടാകുമ്പോള്‍ വിലയിലും ആ ഒരു വ്യത്യാസം ഉണ്ടാകുമെന്നതില്‍ ഒരു തര്‍ക്കവും ഇല്ല. മോട്ടറോള റസാര്‍ വി3യുടെ വില 7,500 രൂപയായിരുന്നു. എന്നാല്‍ മോട്ടറോള ഡ്രോയിഡ് റസാറിന്റെ വില ഏകദേശം 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കും.

ഇത്രയധികം വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് മോട്ടറോള ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഒരേ പേരു നല്‍കി? പഴയ മോട്ടറോള റസാറിന് ലഭിച്ച സ്വീകാര്യത പേരിലൂടെ പുതിയ ഡ്രോയിഡ് റസാറിനും ലഭിയ്ക്കുമെന്നാണോ മോട്ടറോള കരുതുന്നത്. ഏതായാലും പേര് എന്തുതന്നെയായാലും ആളുകള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ പോന്ന ഒരു സൂപ്പര്‍ ആഢംബര ഫോണ്‍ ആണ് ഡ്രോയിഡ് റസാര്‍.

Best Mobiles in India