വിസയുടെ പേയ്‌മെന്റ് സംവിധാനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍



ബാര്‍സിലോണയില്‍ നടന്നുവരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഒരു പുതിയ മൊബൈല്‍ പേയ്‌മെന്റ് സൊലൂഷനെ ബാങ്കിംഗ് പ്രമുഖരായ വിസ പരിചയപ്പെടുത്തി. വിസ അംഗീകൃത എന്‍എഫ്‌സി ഹാന്‍ഡ്‌സെറ്റില്‍ അധിഷ്ഠിതമാണ് ഈ സൊലൂഷന്‍. ഈ രംഗത്തെ മറ്റ് കമ്പനികളും വിസയുടെ പുതിയ സംവിധാനത്തെ മാതൃകയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷോപ്പിംഗ് നടത്താന്‍ ഫോണില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്ന വിസ കാര്‍ഡിന്റെ ഇലക്ട്രോണിക് വേര്‍ഷന്‍ ഉപയോഗപ്പെടുത്തുകയാണ് ഈ സംവിധാനം ചെയ്യുന്നത്. വിസ പേവേവ് മൊബൈല്‍ പേയ്‌മെന്റ് എന്നാണിത് അറിയപ്പെടുന്നത്. നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എന്‍എഫ്‌സി)യാണ് ഫോണില്‍ ഉപയോഗിക്കുക.

Advertisement

ഈ സംവിധാനം ഫലത്തില്‍ വന്നാല്‍ ഉപയോക്താവിന് കമ്പനിയുമായി ബന്ധപ്പെട്ട് എന്‍എഫ്‌സി ഹാന്‍ഡ്‌സെറ്റ് ആക്റ്റിവേറ്റ് ചെയ്യിക്കാം. പിന്നീട് ഇതിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനുമാകും. വിസ അംഗീകരിച്ച ശേഷമേ വിവിധ മൊബൈല്‍ ഡിവൈസുകള്‍ക്ക് പേയ്‌മെന്റ് നടത്താന്‍ സാധിക്കൂ.

Advertisement

നിലവില്‍ ഇന്റലുമായി സഹകരണം സ്ഥാപിക്കുകയാണ് വിസ. അങ്ങനെ വരുമ്പോള്‍ ഇന്റലിന്റെ മെഡ്ഫീല്‍ഡ് അധിഷ്ഠിത ആറ്റം സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമിനെ വിസ പേവേവ് സംവിധാനം പിന്തുണക്കും. കഴിഞ്ഞ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് ഇന്റല്‍ ഈ പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിച്ചത്.

ലെനോവോയുടെ ഒരു സ്മാര്‍ട്‌ഫോണ്‍ ഈ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനെ കൂടാതെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഓറഞ്ചിന്റെ സാന്താ ക്ലാരാ ഫോണും മെല്‍ഡ്ഫീല്‍ഡില്‍ അധിഷ്ഠിതമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വിസി പേയ്‌മെന്റ് സംവിധാനത്തെ ഈ ഫോണുകള്‍ പിന്തുണച്ചേക്കും.

വോഡഫോണാണ് വിസ പേയ്‌മെന്റ് സംവിധാനത്തിന് നെറ്റ്‌വര്‍ക്ക് പിന്തുണ നല്‍കുക. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ സേവനം ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, തുര്‍ക്കി, യുകെ എന്നീ രാജ്യങ്ങളില്‍ വോഡഫോണ്‍ അവതരിപ്പിക്കും. മറ്റ് രാജ്യങ്ങളില്‍ അതിന് ശേഷമായിരിക്കും അവതരണം.

Best Mobiles in India

Advertisement