MWC:2019; കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ അവതരിപ്പിച്ച് നോക്കിയ


പുത്തന്‍ ജെനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകളെ വിപണിയിലെത്തിച്ച് എച്ച്.എം.ടി ഗ്ലോബല്‍. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് നോക്കിയ 9 പ്യുവര്‍ വ്യൂ എന്ന മോഡലും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മോഡലിനെ ഔദ്യേഗികമായി അവതരിപ്പിച്ചത്. നോക്കിയ 9 പ്യുവര്‍ വ്യൂ, നോക്കിയ 4.2, നോക്കിയ 3.2, നോക്കിയ 1 പ്ലസ്, നോക്കിയ 210 ഫീച്ചര്‍ ഫോണ്‍ എന്നീ മോഡലുകളാണ് അവതരിപ്പിച്ചവ.

Advertisement

699 ഡോളറാണ് നോക്കിയ 9 പ്യുവര്‍ വ്യൂവിന്റെ ആഗോള തലത്തിലെ വില. നോക്കിയ 4.2ന് 169 ഡോളറും നോക്കിയ 3.2ന് 139 ഡോളറുമാണ് വില. നോക്കിയ 1പ്ലസ്, നോക്കിയ 210 ഫീച്ചര്‍ ഫോണ്‍ എന്നിവയ്ക്ക് യഥാക്രമം 99 ഡോളറും 35 ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തുമ്പോഴുള്ള വിലയുടെ കാര്യത്തില്‍ വ്യക്തതയില്ല.

Advertisement

നോക്കിയ 9 പ്യുവര്‍വ്യൂ

പിന്നില്‍ അഞ്ച് ക്യാമറകളുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാദി സ്വന്തമാക്കിയാണ് നോക്കിയ 9 പ്യുവര്‍വ്യു വിപണിയിലെത്തുക. സീസിസ് ലെന്‍സുമായി കൈകോര്‍ത്താണ് ക്യാമറ നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്‌സലിന്റെതാണ് അഞ്ച് സെന്‍സറുകളും. ഫോണിന്റെ മുന്നിലുപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

5.99 ഇഞ്ച് പി ഓ.എല്‍.ഇ.ഡി ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. എച്ച്.ഡി.ആര്‍ സപ്പോര്‍ട്ടുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാണ്‍ 845 പ്രോസസ്സറും 6 ജി.ബി റാമും ഫോണിനു കരുത്തു പകരുന്നുണ്ട്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ആന്‍ഡ്രോയിഡ് പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,320 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

നോക്കിയ 4.2

ഡ്യൂഡ്രോപ് നോച്ചോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് നോക്കിയ 4.2. 5.71 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ 1520X720 പിക്‌സലോടുകൂടിയതാണ്. 270 പി.പി.ഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 2/3 ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്.

ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. 13+2 മെഗാപിക്‌സലിന്റെ സെന്‍സറുകള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ഷൂട്ടറാണ്. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

നോക്കിയ 3.2

6.26 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ. 1520X720 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേയ്ക്കുണ്ട്. 269 പി.പി.ഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 429 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നു. 2/3 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ ഫോണിലുണ്ട്. 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്

നോക്കിയ 1 പ്ലസ്

5.45 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേ ഫോണിലുണ്ട്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. മീഡിയാടെക്ക് MT6739WW പ്രോസസ്സര്‍ ഫോ ണിനു കരുത്തേകുന്നു. 1 ജി.ബിയാണ് റാം കരുത്ത്. 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവ ഫോണിലുണ്ട്. 2,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

നോക്കിയ 210

കൂട്ടത്തിലെ കുഞ്ഞന്‍ ഫോണാണ് നോക്കിയ 210. 2.4 ഇഞ്ച് ക്യൂവി.ജി.എ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 16 എം.ബി ഇന്റേണല്‍ സ്റ്റോറേജ് ഫോണിലുണ്ട്. 1,020 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 20 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്.

ഇന്ത്യൻ പ്രതിരോധസേനകൾ ഉപയോഗിക്കുന്ന 5 ആയുധങ്ങൾ

Best Mobiles in India

English Summary

MWC 2019: Nokia 9 PureView, Nokia 4.2, Nokia 3.2, Nokia 1 Plus and Nokia 210 announced