എന്‍ഇസി മീഡിയാസ് ഇഎസ് എന്‍-05ഡി ഫോണ്‍ ഇന്ത്യയിലെത്തുമോ?



എന്‍ഇസി മീഡിയാസ് ഇഎസ് എന്‍-05ഡി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ജപ്പാനില്‍ മാത്രമേ ലഭ്യമുള്ളൂ.  എന്നാല്‍ വൈകാതെ ചിലപ്പോള്‍ അത് ഇന്ത്യയിലും ഇറങ്ങാനുള്ള സാധ്യതയുണ്ട്.  ഇത്രയും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാധാരണ കണ്ടു വരാത്ത വാട്ടര്‍ പ്രൂഫ് ഫീച്ചര്‍ ഈ ഹാന്‍ഡ്‌സെറ്റിനുണ്ട്.  1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെയുള്ള സപ്പോര്‍ട്ട് ഉണ്ട് ഈ സ്മാര്‍ട്ട്‌ഫോണിന്.

Advertisement

ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗണ്‍ എസ്3 ചിപ്‌സെറ്റ്, 1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നിവയുടെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്.  4.3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ മൊബൈലിന്.

Advertisement

ഫീച്ചറുകള്‍:

  • 4.3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

  • 720 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ്

  • 1 ജിബി റാം, 4 ജിബി റോം

  • എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താന്‍ കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി

  • വൈഫൈ

  • ബ്ലൂടൂത്ത് 4.0

  • യുഎസ്ബി 2.0 പോര്‍ട്ട്

  • ജിപിഎസ് സംവിധാനം

  • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • എഫ്എം റേഡിയോ

  • 1,400 mAh ബാറ്ററി

  • 130 എംഎം നീളം, 67 എംഎം വീതി, 6.7 എംഎം കട്ടി

  • ആന്‍ഡ്രോയിഡ് 2.3.6 ഓപറേറ്റിംഗ് സിസ്റ്റം

  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ മൈക്രോപ്രോസസ്സര്‍

  • വാപ് / എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഒരു സ്മാര്‍ട്ട്‌ഫോണില്‍ 8 മെഗാപിക്‌സല്‍ ക്യാമറ എന്നത് ഇന്ത്യന്‍ വിപണിയില്‍ അത്യാവശ്യം വലിയ കാര്യം തന്നെയാണ്.  എന്നാല്‍ ജപ്പാനില്‍ ഇതത്ര സംഭവമല്ല.  അവിടെ സാധാരണ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും സമാനമായ ഫീച്ചറുകള്‍ കാണാം.

എന്‍എഫ്‌സി, ഇന്‍ഫ്രാ റെഡ് പോര്‍ട്ട്, ഡിജിറ്റല്‍ ടിവി ട്യൂണര്‍ എന്നിവയും ഈ സ്മാര്‍ട്ട്ഫഓണിന്റെ സവിശേഷതകളില്‍ പെടുന്നു.

Advertisement

ജപ്പാനില്‍ ഫെബ്രുവരി, മാര്‍ച്ചു മാസങ്ങളിലായി പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതു വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  എന്നാല്‍ മറ്റു വിപണികളില്‍ എപ്പോള്‍ പുറത്തിറങ്ങും എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല.

Best Mobiles in India

Advertisement