പുതിയ ഐഫോണിന്റെ eSim ഈ 10 രാജ്യങ്ങളില്‍ മാത്രമേ പിന്തുണയ്ക്കൂ..!


ഈയിടെയാണ് ഐഫോണ്‍ ഇരട്ട സിം ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണുകള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, XR എന്നിവയാണ് ഈ ഫോണുകള്‍. ഈ ഫോണുകള്‍ ഇറങ്ങിയതോടെ ടെക്-ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം 'ഇ-സിം' ആണ്.

Advertisement

എന്താണ് ഇ-സിം? ഇലക്ട്രോണിക് അഥവാ ഇസിം എന്നത് ഇതു വരെ നാം കണ്ട ഭൗതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുളള ഇലക്‌ട്രോണിക് ചിപ്പ് അഥവാ എംബെഡഡ് (ഇസിം) ഉണ്ടായിരിക്കും.

Advertisement

വിവിധ കണക്ഷനുകള്‍ക്കു വേണ്ടി സിമ്മുകള്‍ കൊണ്ടു നടക്കേണ്ട എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഓരോ ഫോണിലും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും.

പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഈ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതാണ് ഈസിമ്മിന്റെ പ്രത്യേകത. അതായത് ഐഫോണില്‍ ഉപയോഗിക്കുന്ന അതേ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും ഉപയോഗിക്കാം എന്നര്‍ത്ഥം.

ഒരു സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിളിന്റെ ഇസിം പിന്തുണ ലഭിക്കുന്നു. എന്നാല്‍ ഇസിം 10 രാജ്യങ്ങളില്‍ മാത്രമേ പിന്തുണയ്ക്കുകയുളളൂ. അത് എവിടെയൊക്കെ എന്ന് ചുവടെ കൊടുക്കുന്നു.

Advertisement

1. ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയില്‍ മാത്രമേ ഇസിം പിന്തുണയ്ക്കൂ. ഇത് T-മൊബൈല്‍ സബ്‌സ്‌ക്രൈബര്‍ക്കു മാത്രം.

2. കാനഡ

കാനഡയില്‍ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പുന്തുണയ്ക്കുന്നത്. ബെല്‍ വരിക്കാര്‍ക്കുമാത്രമാണിത്.

3. ക്രായേഷ്യ

ക്രായേഷ്യയില്‍ ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ്, XRല്‍ മാത്രമാണ് ഇസിം ഉപയോഗിക്കാന്‍ കഴിയുന്നത്. അതും Hrvatski വരിക്കാര്‍ക്കു മാത്രം.

4. ചെക്ക് റിപബ്ലിക്

ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പിന്തുണയ്ക്കുന്നത്. T-മൊബൈല്‍ വരിക്കാര്‍ക്കു മാത്രമാണിത്.

Advertisement

5. ജെര്‍മനി

ജെര്‍മനിയില്‍ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പിന്തുണയ്ക്കുന്നത്. ഇത് ടെലികോം, വോഡാഫോണ്‍ വരിക്കാര്‍ക്കുമാത്രമാണ്.

6. ഹിംഗറി

ഹിംഗറിയില്‍ ആപ്പിള്‍ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നീ ഫോണുകളില്‍ മാത്രമാണ് ഇസിം പിന്തുണയ്ക്കുന്നത്. Magyar ടെലികോം വരിക്കാര്‍ക്കു മാത്രമാണിത്.

7. ഇന്ത്യ

ഇന്ത്യയില്‍ ഇസിം പിന്തുണയ്ക്കുന്നത് പുതിയ ഐഫോണായ XS, XS മാക്‌സ്, XR എന്നിവയിലാണ്. ഇത് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, ജിയോ ഉപയോക്താക്കള്‍ക്കു മാത്രമാണ്.

8. സ്‌പെയിന്‍

സ്‌പെയിനില്‍ പുതിയ ഐഫോണുകളായ ഐഫോണ്‍ Xs, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പിന്തുണയ്ക്കുന്നത്. ഇത് വോഡാഫോണ്‍ സ്‌പെയിന്‍ വരിക്കാര്‍ക്കു മാത്രമാണ്.

Advertisement

9. യുകെ

ഇവിടെ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പിന്തുണയ്ക്കുന്നത്. EE വരിക്കാര്‍ക്കു മാത്രമാണ് ഇത്.

10. യുണൈറ്റഡ് സ്റ്റേറ്റ്‌സ്

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഐഫോണ്‍ XS, XS മാക്‌സ്, XR എന്നിവയിലാണ് ഇസിം പിന്തുണയ്ക്കുന്നത്. AT&T, T-മൊബൈല്‍ യുഎസ്എ, വേരിസോണ്‍ വയര്‍ലെസ് വരിക്കാര്‍ക്കാണ് ഈ സിം.

Best Mobiles in India

English Summary

New iPhones' eSIM is only supported in these 10 countries