ഗൂഗിള്‍ നെക്‌സസ് 5 ഇറങ്ങുംമുമ്പേ ചോര്‍ന്നു!!!


ഗൂഗിളിന്റെ പുതിയ സ്മാര്‍ട്‌ഫോണായ നെക്‌സസ് 5 പുറത്തിറങ്ങും മുമ്പുതന്നെ ഫോണിന്റെ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി. ഒരു വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട 7 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയിലാണ് ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

Advertisement

മുന്‍പ് ഫോണിനെ കുറിച്ച് പറഞ്ഞുകേട്ടിരുന്ന പല വിവരങ്ങളും ശരിവയ്ക്കുന്നതാണ് ഈ വീഡിയോ. 4.95 ഇഞ്ച് ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.4 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജി.ബി./ 16 ജി.ബി. എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഫോണ്‍ ലഭിക്കുക എന്നും അറിയുന്നു.

Advertisement

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഫോണിന്റെ മറ്റു പ്രത്യേകതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗൂഗിള്‍ നെക്‌സസ് 7

1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.95 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16/32 ജി.ബി. മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4 ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ

 

ഗൂഗിള്‍ നെക്‌സസ് 5

16 ജി.ബി. വേരിയന്റിന് 2300 mAh ബാറ്ററിയും 32 ജി.ബി. വേരിയന്റിന് 3000 mAh ബാറ്ററിയുമായിരിക്കും.

 

ഗൂഗിള്‍ നെക്‌സസ് 5

ആപ്പിള്‍ ഐ ഫോണ്‍ 5 എസിന്റെ പകുതിയോളം മാത്രമെ നെക്‌സസ് 5-ന് ഉണ്ടാകു എന്നാണ് എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

 

ഗൂഗിള്‍ നെക്‌സസ് 5

MEMS ക്യാമറ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും നെക്‌സസ് 5 എന്നാണ് കരുതുന്നത്. വളരെ വേഗത്തില്‍ ഫോക്കസ് ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. 8 എം.പി. പ്രൈമറി ക്യാമറയും 1.3 എം.പി. സെക്കന്‍ഡറി ക്യാമറയുമാണ് ഫോണിനുള്ളത്.

 

ഗൂഗിള്‍ നെക്‌സസ് 5

ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായിരിക്കും നെക്‌സസ് 5 എന്നാണ് കരുതുന്നത്. ഐ ഫോണ്‍ 5 എസിനു സമാനമായ ഗ്രാഫിക്‌സ് പെര്‍ഫോമന്‍സാണ് ഫോണിനുള്ളതെന്നും പറയപ്പെടുന്നു.

 

Best Mobiles in India