നോക്കിയ 1, നോക്കിയ 2.1, നോക്കിയ 6.1 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്


നോക്കിയ 1, നോക്കിയ 2.1, നോക്കിയ 6.1 മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ വിലക്കുറവുമായി കമ്പനി. മൂന്നു മോഡലുകള്‍ക്കും പരമാവധി 1,500 രൂപ വീതമാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നോക്കിയയുടെ ഔദ്യോഗിക വെബ്‌പോര്‍ട്ടലിലും റീടെയ്‌ലര്‍മാരിലൂടെയും ഫോണ്‍ ലഭിക്കും.

Advertisement

ഓഫര്‍

കഴിഞ്ഞ വര്‍ഷമാണ് നോക്കിയ 1 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 5,499 രൂപയായിരുന്നു പുറത്തിറങ്ങിയപ്പോഴുണ്ടായിരുന്ന വില. എന്നാലത് പിന്നീട് 4,999 രൂപയായി കുറഞ്ഞു. നിലവില്‍ 1,000 രൂപയുടെ ഓഫര്‍ കൂടി കമ്പനി പ്രഖ്യാപിച്ചതിലൂടെ 3,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാകും.

Advertisement
വിപണി വില

കഴിഞ്ഞ വര്‍ഷം തന്നെയാണ് നോക്കിയ 2.1 മോഡലും വിപണിയിലെത്തിയത്. 6,999രൂപയായിരുന്നു പുറത്തിറങ്ങിയ സമയത്തുണ്ടായിരുന്ന വിപണി വില. പിന്നീടത് മാര്‍ക്കറ്റ് ഓപ്പറേറ്റിംഗ് വില 6,499 രൂപയായി മാറി. ഇപ്പോള്‍ പുതുതായി 1,000 രൂപയുടെ വിലക്കുറവു കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഈ മോഡല്‍ 5,499 രൂപയ്ക്കു വാങ്ങാനാകും.

നോക്കിയ

ഈവര്‍ഷം ഫെബ്രുവരിയിലാണ് നോക്കിയ 6.1 പ്ലസ് 6 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റ് പുറത്തിറങ്ങിയത്. 18,499 രൂപയായിരുന്നു പുറത്തിറങ്ങിയപ്പോഴുണ്ടായിരുന്ന വിപണിവില. പുതിയ ഓഫര്‍ പ്രകാരം 1,500 രൂപയുടെ വിലക്കുറവ് ഈ മോഡലിന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ 16,999 രൂപയ്ക്ക് നോക്കിയ 6.1 പ്ലസ് വാങ്ങാനാകും.

ലഭിക്കുക.

എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായി 15 ശതമാനം അധിക കാഷ്ബാക്കും ലഭിക്കും. മാത്രമല്ല ഇ.എം.ഐ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 5 മുതല്‍ 20 വരെ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 1ലുള്ളത്. 854X480 പിക്‌സലാണ് റെസലൂഷന്‍. മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തു പകരുന്നുണ്ട്. 1 ജി.ബിയാണ് റാം കരുത്ത്. 8ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്‌സലിന്റെ ക്യാമറയാണ്. മുന്നിലായി 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. 2,150 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

സംവിധാനമാണുള്ളത്

5.5 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് നോക്കിയ 2.1ലുള്ളത്. 1280X720 പിക്‌സലാണ് റെസലൂഷന്‍. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസ്സര്‍ ഫോണിനു കരുത്തു പകരുന്നുണ്ട്. 1 ജി.ബിയാണ് റാം കരുത്ത്. 8ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ ക്യാമറയാണ്. മുന്നിലായി 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

5.8 ഇഞ്ച് ഫുള്‍ എച്ച.ഡി പ്ലസ് ഡിസ്‌പ്ലേയാണ് നോക്കിയ 6.1ലുള്ളത്. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. കൂട്ടിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ 3 സുരക്ഷയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. പിന്നില്‍ 16 മെഗാപിക്‌സലിന്റെ ഇരട്ടക്യാമറ സംവിധാനമാണുള്ളത്.

.

Best Mobiles in India

English Summary

Nokia 1, Nokia 2.1 and Nokia 6.1 Plus prices slashed in India