നോക്കിയ 3.1 പ്ലസിന്റെ ഈ കിടിലന്‍ ഫീച്ചറുകള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം....!


ആറിഞ്ചിന്റെ ഏറ്റവും വലിയ ഡിസ്‌പ്ലേയുമായാണ് നോക്കിയയുടെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ 3.1 പ്ലസ് എത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് നോക്കിയ 3.1 പ്ലസ് പുറത്തിറങ്ങിയത്. കൂടതെ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇന്ത്യയില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തത്.

Advertisement

3ജിബി റാം, 32ജിബി സ്‌റ്റോറേജിന് 11,499 രൂപയാണ്. ഒക്ടോബര്‍ 19ന് നോക്കിയ 3.1 പ്ലസിന്റെ വില്‍പന ആരംഭിക്കും. ഇനി ഈ ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകള്‍ നോക്കാം.

Advertisement

6 ഇഞ്ച് വലിയ ഡിസ്‌പ്ലേ

നോക്കിയ 3.1 പ്ലസിന് 6 ഇഞ്ച് എച്ച്ഡി പ്ലസ് റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണ്. ഡിസ്‌പ്ലേയുടെ മുകളിലായി നോച്ച് ഒന്നും തന്നെ കാണാനില്ല. ഇരു വശങ്ങളിലും നേര്‍ത്ത ബെസലുകളാണ്. മള്‍ട്ടിമീഡിയ ഉപയോഗത്തിന് ഈ ഫോണ്‍ വളരെ മികച്ചതാണ്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഈ ഫോണിന്റെ പിന്‍ഭാഗത്തായാണ് കാണപ്പെടുന്നത്.

ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ട്

ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടോടു കൂടിയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 4ജി വോള്‍ട്ട് പിന്തുണയോടൊപ്പം ഒരു പ്രത്യേക ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

ആന്‍ഡ്രോയിഡ് വണ്‍

ഈ ഫോണ്‍ ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിള്‍ ഉള്‍ക്കൊളളുന്നു കൂടാതെ സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ഓറിയോ ഔട്ട് ഓഫ് ബോക്‌സില്‍ റണ്‍ ചെയ്യുകയും ചെയ്യുന്നു. ഇത് ഒരു ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസ അപ്‌ഡേറ്റും രണ്ടു വര്‍ഷത്തേക്ക് OS അപ്‌ഡേറ്റും ഗൂഗിളില്‍ നിന്നും ലഭിക്കും. കൂടാതെ ഈ ഫോണില്‍ പരിമിതികൡാത്ത ഗൂഗിള്‍ ഫോട്ടോകളുടെ സ്‌റ്റോറേജ് സ്‌പേസും ഉണ്ട്.

ബാറ്ററി കപ്പാസിറ്റി

3500എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിനുളളില്‍. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ രണ്ടു ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കും.

 

 

ഡ്യുവല്‍ റിയര്‍ ക്യാമറകള്‍

13എംപി പ്രൈമറി സെന്‍സര്‍, 5എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണ് ഡ്യുവല്‍ റിയര്‍ ക്യാമറകള്‍. f/2.0, f/2.4 എന്നീ അപ്പര്‍ച്ചറുകളാണ് ഇവയ്ക്ക്. കൂടാതെ കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുക്കാനായി LED ഫ്‌ളാഷും ഉണ്ട്.

Best Mobiles in India

English Summary

Nokia 3.1 Plus top 5 features you should know: Android One, dual rear cameras and more