ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയുമായി നോക്കിയ 4.2 വിപണിയില്‍


എച്ച്.എം.ടി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 4.2നെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 10,990 രൂപയെന്ന മാജിക്ക് വിലയിലാണ് പുത്തന്‍ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. nokia.com എന്ന പോര്‍ട്ടലിലൂടെ ഫോണ്‍ വാങ്ങാന്‍ സൗകര്യമുണ്ട്. മേയ് ഏഴുമുതല്‍ ഏഴുദിവസംവരെ ഓണ്‍ലൈനിലും ശേഷം മേയ് 14 മുതല്‍ ക്രോമ, റിലയന്‍സ്, സംഗീത, പൂര്‍വിക, ബിഗ് സി, മൈ ജി എന്നീ റീടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയും ഫോണ്‍ ലഭ്യമാക്കും.

Advertisement

ഏറ്റവും വലിയ ആകര്‍ഷണീയത

കോംപാക്ട് ഡിസൈനാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. കൂടാതെ പിന്‍ഭാഗത്തെ പാനലിലുള്ള ഗ്ലോസി ഫിനിഷിംഗ് പ്രീമിയം ലുക്ക് നല്‍കുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഫോണിന്റെ ഇടതുഭാഗത്തായാണ് ഈ ബട്ടണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക്, പിങ്ക് സാന്റ് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

Advertisement
സവിശേഷതകള്‍

5.71 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് നോക്കിയ 4.2ലുള്ളത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. കൂട്ടിന് 3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി ഉയര്‍ത്താനുമാകും.

ഫോണിന്റെ പ്രവര്‍ത്തനം.

ക്യാമറ ഭാഗത്തും ഏറെ മികവുകള്‍ പുലര്‍ത്തുന്ന മോഡലാണ് നോക്കിയ 4.2. 13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറകളാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഇനി വോഡഫോണ്‍ സിം നിങ്ങളുടെ വീട്ടിലെത്തും; തികച്ചും സൗജന്യമായി

സംവിധാനങ്ങള്‍

3,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത് ഫോണിനുണ്ട്. 25 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. മ്യൂസിക്ക് പ്ലേബാക്ക് ആണെങ്കില്‍ 100 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. സംസംാരസമയം 18 മണിക്കൂര്‍. വൈഫൈ, 4ജി വോള്‍ട്ട്, ജി.പി.എസ്, ഗ്ലോണാസ്, എന്‍.എഫ്.സി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 161 ഗ്രാമാണ് ഭാരം.

ഗൂഗിള്‍ പിക്‌സല്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സുന്ദര്‍ പിച്ചെയുടെ പ്രതികരണം

Best Mobiles in India

English Summary

Nokia 4.2 with dedicated Google Assistant key, 5.71-inch HD+ display launched in India