നോക്കിയ 5.1 പ്ലസിന്റെ വില്‍പ്പന ഒക്ടോബര്‍ ഒന്നിന് ഫ്‌ളിപ്കാര്‍ട്ടില്‍, ഒപ്പം കിടിലന്‍ ഓഫറുകളും..!


നോക്കിയയുടെ ഏറ്റവും പുതിയ ഫോണാണ് നോക്കിയ 5.1 പ്ലസ്. ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ എത്തിയ ഈ ഫോണിന്റെ വില 10,999 രൂപയാണ്. പ്രതീക്ഷിച്ച പോലെ നോക്കിയ 5.1 പ്ലസ് നോക്കിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.Nokia.com/phonesല്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു പ്രീ-ബുക്കിംഗ് ചെയ്യാം, ഇല്ലെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിലെ notify-me യില്‍, ഇത് ഇന്ന് ആരംഭിക്കും. ഏറ്റവും മികച്ച സവിശേഷതകളാണ് നോക്കിയ 5.1 പ്ലസിന്. ഒപ്പം ആകര്‍ഷകമായ ഓഫറുകളും ഈ ഫോണിലുണ്ട്.

Advertisement

നോക്കിയ 5.1 പ്ലസ് ഓഫറുകള്‍

നോക്കിയ 5.1 പ്ലസ് ഉപയോക്താക്കള്‍ക്ക് 1800 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. കൂടാതെ 199 രൂപ, 249 രൂപ, 448 രൂപ എന്നിവയില്‍ ഏതെങ്കിലും ഒന്ന് റീച്ചാര്‍ജ്ജ് ചെയ്താല്‍ 240ജിബി വരെ ഫ്രീ ഡേറ്റയും ലഭിക്കുന്നു. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ നേടാന്‍ സാധിക്കൂ.

Advertisement
നോക്കിയ 5.1 പ്ലസിന്റെ വില

ഇന്ത്യയില്‍ ഈ ഫോണിന് 10,999 രൂപയാണ്. നോച്ച് ഡിസ്‌പ്ലേയോടു കൂടി എത്തിയ ഈ ഫോണ്‍ ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് എത്തിയിരിക്കുന്നത്.

നോക്കിയ 5.1 പ്ലസിന്റെ സവിശേഷതകള്‍

സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 5.86 ഇഞ്ച് എച്ച്ഡി പ്ലസ് (1520x720 പിക്‌സല്‍) റസൊല്യൂഷനാണ് നോക്കിയ 5.1 പ്ലസിന്. മീഡിയാടെക് ഹീലിയോ P60 പ്രോസസറില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ക്യാമറ

13എംപി പ്രൈമറി സെന്‍സര്‍, 5എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിവയോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. മുന്‍ ക്യാമറ 8എംപിയുമാണ്. കൂടാതെ ഈ ഫോണിന് 3060എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎ ഓഡിയോ ജാക്ക് എന്നിവയുമുണ്ട്.


Best Mobiles in India

English Summary

Nokia 5.1 Plus first sale on Flipkart on October , Need To Know Everything