നോക്കിയ 6.1പ്ലസിന്റെ കൂടെ നോക്കിയ 5.1 പ്ലസും എത്തി!


നോക്കിയ ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നോക്കിയ 6.1 പ്ലസ് അവതരിപ്പിച്ചിരിക്കുകയാണല്ലോ. എന്നാൽ ഇതോടൊപ്പം തന്നെ നോക്കിയ 5.1 പ്ലസ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നോക്കിയ X5ന്റെ ആഗോളതലത്തിലുള്ള മോഡലായാണ് നോക്കിയ 5.1 പ്ലസ് അവതരിപ്പിച്ചിരിരിക്കുന്നത്. ആഗോളതലത്തിലുള്ള നോക്കിയ 5.1 പ്ലസിന്റെ പുറത്തിറക്കലായിരുന്നു ഇന്ന് നടന്നത്. പ്രധാന സവിശേഷതകൾ ചുവടെ വായിക്കാം.

Advertisement

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1ഓറിയോ, ഡ്യുവൽ സിം ഡ്യുവൽ 4 ജി, 5.86 ഇഞ്ച് എച്ച്ഡി + 720x1520 പിക്സൽ ഡിസ്പ്ലേ, 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 19: 9 അനുപാതം, 84 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, മീഡിയടെക് ഹെലിയോ P60 ഒക്ടാ കോർ പ്രോസസർ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് അല്ലെങ്കിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മെമ്മറി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ അധികരിപ്പിപ്പിക്കുകയും ചെയ്യാം.

Advertisement
ക്യാമറ

ക്യാമറയുടെ കാര്യത്തിൽ പിറകിൽ 13 മെഗാപിക്സൽ സെൻസർ, എഫ് / 2.0 അപ്പെർച്ചർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് രണ്ട് സെൻസറുകൾക്ക് താഴെ എൽഇഡി ഫ്ലാഷുണ്ട്. മുൻക്യാമറയിൽ f / 2.2 അപ്പേർച്ചറും 80.4 ഡിഗ്രിയുമുള 8 മെഗാപിക്സൽ ലെൻസ് ഉണ്ട്. ഇതിൽ AI ഇമേജ് ടെക്നോളജി, ബിൽട്ട്-ഇൻ പോർട്രെയ്റ്റ് പശ്ചാത്തല ബ്ലാർ, പോർട്രെയിറ്റ് സ്കിൻ മോഡ്, എച്ച്ഡിആർ മോഡ്, മറ്റ് പ്രധാന ഫങ്ഷനുകൾ എന്നിവയുമുണ്ട്.

മറ്റു സവിശേഷതകൾ

3060 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 5.1 പ്ലസിന്റെ കരുത്ത്. 27 മണിക്കൂർ ലൈഫ് ടൈം, 17.5 മണിക്കൂർ ടോക്ക് ടൈം, 19.5 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂർ ഗെയിമിംഗ്, 12 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ ബാറ്ററി. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 4.2, ജിപിഎസ്, വൈഫൈ, എഫ്എം റേഡിയോ, ഡ്യുവൽ 4 ജി ഡ്യുവൽ വോൾട്ട് എന്നിവയുമുണ്ട്. സെൻസറുകൾ ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഡിജിറ്റാബിൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ്. ഫിങ്ക്ർപ്രിന്റ് സ്കാനർ സ്ഥിതി ചെയ്യുന്നത് പിറകിലുമാണ്.

വിലയും ലഭ്യതയും

നോക്കിയ 6.1 പ്ലസും നോക്കിയ 5.1 പ്ലസും ഇന്ന് ഒരുമിച്ചു അവതരിപ്പിച്ചതാണെന്ന് മുകളിൽ പറഞ്ഞല്ലോ. എന്നാൽ നോക്കിയ 6.1 പ്ലസ് മാത്രമാണ് ഇന്ത്യയിൽ വില പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാമത്തെ മോഡലായ നോക്കിയ 5.1 പ്ലസ് അവതരിപ്പിച്ചിട്ടേ ഉള്ളൂ എന്നതിനാൽ വില ഇപ്പോൾ അറിയാനായിട്ടില്ല. എന്നാൽ ആഗോളവിപണിയിലുള്ള വില കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 199 യൂറോ (ഏകദേശം 15,900 രൂപ) ആണ് ഫോണിന്റെ വില വരുന്നത്.

നോക്കിയയുടെ മഹാത്ഭുതം എത്തി; വെറും 15,999 രൂപക്ക് അതിഗംഭീര സവിശേഷതകൾ!

Best Mobiles in India

English Summary

Nokia 5.1 Plus Launched with Nokia 6.1 Plus.