നോക്കിയയില്‍ നിന്നും രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി



മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായകരായ നോക്കിയയുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളാണ് നോക്കിയ 500ഉം നോക്കിയ ആശ 303ഉം.

നോകികയ 500ന്റെ ഭാരം 93 ഗ്രാമും, നോക്കിയ ആശ 303ന്റെ ഭാരം 99 ഗ്രാമും ആണ്.  നോക്കിയ 500ന് 2 ജിബി ഇന്റേണല്‍ മെമ്മറിയും നോക്കിയ ആശ 303േെന്റത് 100 എംബിയുമാണ്.  എന്നാല്‍ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 32 ജിബി കൂടി മെമ്മറി ഉയര്‍ത്താനുള്ള മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ ഉണ്ട്.

Advertisement

1110 mAh ലിഥിയം അയണ്‍ ബാറ്ററി 7 മണിക്കൂര്‍ ടോക്ക് ടൈമും 500 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്നു നോക്കിയ 500ന്.  8 മണിക്കൂര്‍ 10 മിനിട്ട് ടോക്ക് ടൈമും 30 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന ബിപി-3എല്‍ ബാറ്ററിയാണ് നോക്കിയ ആശ 303ന്റേത്.

Advertisement

കറുപ്പ്, നീല, ഓറഞ്ച്, ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങീ ആറു വ്യത്യസ്ത നിറങ്ങളില്‍ ഇറങ്ങും നോക്കിയ 500 സ്മാര്‍ട്ട്‌ഫോണ്‍.  ചുവപ്പ്, ഗ്രാഫൈറ്റ് നിറങ്ങളില്‍ മാത്രമേ നോക്കിയ ആശ 303 വരുന്നുള്ളൂ.  3.2 ഇഞ്ച് ആണ് നോക്കിയ 500ന്റെ ഡിസ്‌പ്ലേ.  അതേ സമയം നോക്കിയ ആശ 303യുടെ ഡിസ്‌പ്ലേ 2.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ്.

സിംബിയന്‍ അന്ന ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ 500 പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ നോക്കിയ ആശ 303 പ്രവര്‍ത്തിക്കുന്നത് എസ്40 പ്ലാറ്റ്‌ഫോമില്‍ ആണ്.  ഡിജിറ്റല്‍ സൂം സൗകര്യമുള്ള 5 മെഗാപിസല്‍ ക്യാമറയുണ്ട് നോക്കിയ 500 സ്മാര്‍ട്ട്‌ഫോണ്‍.  3.2 മെഗാപിക്‌സല്‍ ആണ് നോക്കിയ ആശ 303യുടെ ക്യാമറ.

Advertisement

ഓഡിയോ, വീഡിയോ പ്ലെയറുകള്‍ രണ്ട് സ്മാര്‍ട്ട്‌ഫോണിലും ഉണ്ട്.  ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികളും ഇരു ഹാന്‍ഡ്‌സെറ്റുകളുടേയും പ്രത്യേകതകളാണ്.  മികച്ച വീഡിയോ അനുഭവം നല്‍കുന്ന എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ടും രണ്ടിലും ഉണ്ട്.

11,000 രൂപയ്ക്കും താഴെയാണ് നോക്കിയ 500ന്റെ വില.  നോക്കിയ ആശ 303യുടെ വില 8,500 രൂപയും ആണ്.

Best Mobiles in India

Advertisement