അലുമിനിയം ബോഡിയുള്ള നോകിയ 515 ഓണ്‍ലൈന്‍ സ്‌റ്റോറില്‍; വില 10898 രൂപ


ഏതാനും മാസം മുമ്പ് നോകിയ നോകിയ ലോഞ്ച് ചെയ്ത നോകിയ 515 ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തി. സ്മാര്‍ട്മഫാണുകള്‍ക്കു സമാനമായ പ്രത്യേകതകളുള്ള 515-ന്റെ പ്രധാന സവിശേഷത ചേസിസ് അലുമിനിയമാണെന്നതാണ്.

Advertisement

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീലിലാണ് നിലവില്‍ ഫോണ്‍ ലഭ്യമായിരിക്കുന്നത്. 10898 രൂപയാണ് ഫോണിന് വിലയിട്ടിരിക്കുന്നത്. ഇതുകൂടാതെ ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലെയും 5 മെഗാപിക്‌സല്‍ ക്യാമറയും ഫോണിനുണ്ട്.

Advertisement

നോകിയ 515-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍ ചുവടെ

സിംഗിള്‍ സിം, ഡ്യുവല്‍ സിം വേരിയന്റുകളുള്ള ഫോണിന് 2.5 ഇഞ്ച് QVGA ഡിസ്‌പ്ലെയും ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്. 64 എം.ബി. റാം, 256 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ഫ് ളാഷോടു കൂടിയ 5 എം.പി. ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകള്‍.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3ജി, ബ്ലുടൂത്ത്, GPS/GPRS തുടങ്ങിയവയുണ്ടെങ്കിലും വൈ-ഫൈ സപ്പോര്‍ട് ചെയ്യില്ല. 1200 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 2ജിയില്‍ 10.4 മണിക്കൂര്‍ സംസാര സമയവും 3 ജിയില്‍ 5.3 മണിക്കൂര്‍ സംസാര സമയവും 38 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതിനു പുറമെ ബെസ്റ്റ് ഷോട്, പനോരമ മോഡ് എന്നിവയുള്‍പ്പെടെ നിരവധി ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഫോണിലുണ്ട്. നോകിയ 515-ന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

#1

ഉയര്‍ന്ന നിലവാരമുള്ള അലുമിനിയം പാളികള്‍ കൊണ്ടാണ് ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. അതിനു ചേര്‍ന്ന രൂപകല്‍പനയും ഫോണിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

 

#2

കൃത്യവും വ്യക്തവുമായ സംസാരം ലഭ്യമാക്കുന്ന HD വോയിസ് ക്വാളിറ്റിയാണ് നോകിയ 515-ന്റെ മറ്റൊരു പ്രധാന സവിശേഷത.

 

#3

ഫേസ് ബുക്കും ട്വിറ്ററുമുള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ ഇന്‍ ബില്‍റ്റായി ഫോണിലുണ്ട്. ഇന്റര്‍നെറ്റ് ഷെയറിംഗ് സാധ്യമാക്കുന്നതോടൊപ്പം ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനിലൂടെ കോണ്‍ടാക്റ്റുകളും മറ്റ് ഫോണുകളുമായി പങ്കുവയ്ക്കാം.

 

#4

LED ഫ് ളാഷോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറ കുറഞ്ഞ വെളിച്ചത്തിലും ഉയര്‍ന്ന ക്വാളിറ്റി നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

#5

ബെസ്റ്റ് ഷോട്, പനോരമ ഷോട് തുടങ്ങി നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ നോകിയ 515-ല്‍ ഉണ്ട്. പനോരമ ചിത്രങ്ങള്‍ എടുക്കാനും ഒരേ സ്ഥലത്തിന്റെ വിവിധ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് പനോരമ മോഡിലാക്കാനും ഇതിലൂടെ സാധിക്കും.

 

Best Mobiles in India