നോക്കിയ 6.1, 5.1, 3.1 മോഡലുകള്‍ വന്‍ വിലക്കുറവില്‍


2018 ആദ്യ പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ നോക്കിയ അവതരിപ്പിച്ച മോഡലുകളാണ് 6.1, 5.1, 3.1 എന്നിവ. നോക്കിയ 6.1 ന്റെ 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 16,999 രൂപയും 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 18,999 രൂപയുമായിരുന്നു വിപണി വില.

Advertisement

12,999 രൂപയിലാണ് നോക്കിയ 5.1 ന്റെ വില ആരംഭിക്കുന്നത്. നോക്കിയയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ 2.1ന് 9,999 രൂപയായിരുന്നു വില. ഈ മോഡലുകള്‍ ഇപ്പോള്‍ വന്‍ വിലക്കുറവിലാണ് ആമസോണ്‍ ഇന്ത്യ വില്‍ക്കുന്നത്.

Advertisement

നോക്കിയ 6.1, 5.1, 3.1 മോഡലുകളുടെ വിലക്കുറവ് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. നോക്കിയ 6.1 ന്റെ 31 ജി.ബി/64 ജി.ബി വേര്‍ഷനുകള്‍ക്ക് 13,989, 11,879 രൂപയാണ് ഡിസ്‌കൗണ്ട് വില. 5.1 മോഡല്‍ 10,790 രൂപയ്ക്കും ലഭിക്കും. റീടെയ്ല്‍ സൈറ്റില്‍ നോക്കിയ 3.1ന് 8,558 രൂപയാണ് വില.

നോക്കിയ 5.1, 3.1 ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം മാര്‍ച്ചോടെതന്നെ 9.0 പൈ അപ്‌ഡേറ്റ് ലഭിക്കും.

നോക്കിയ 6.1

5.5 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. സ്‌നാപ്ഡ്രാഗണ്‍ 630 ചിപ്പ്‌സെറ്റ് ഫോണിനു കരുത്തു പകരുന്നു. 16 മെഗാപിക്‌സല്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 3,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

നോക്കിയ 5.1

5.5 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. മീഡിയാടെക് ഹീലിയോ പി18 പ്രോസസ്സര്‍ ഫോണിനു കരുത്തുപകരുന്നു. 16 മെഗാപിക്‌സല്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 2,970 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

നോക്കിയ 3.1

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നോക്കിയ 3.1ലുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണുലുണ്ട്. 2,990 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്

അത്യാധുനിക ക്യാമറ, മൾട്ടിടാസ്കിങ്, ഗെയിമിംഗ് സവിശേഷതകളുമായി ഹോണർ വ്യൂ 20

 

Best Mobiles in India

English Summary

Nokia 6.1, 5.1 and 3.1 prices slashed in India