18,499 രൂപയ്ക്ക് നോക്കിയ 6.1 പ്ലസ് 6ജിബി റാം ഇന്ത്യയില്‍


നോക്കിയ 6.1 പ്ലസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. അതായത് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്ന പുതിയ വേരിയന്റാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ഫോണിന്റെ വില 18,499 രൂപയണ്.

ഔദ്യോഗിക വെബ്‌സൈറ്റ്

കമ്പനിയുടെ ഓണ്‍ലൈന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വഴി വാങ്ങാം. ഈ മാസം ആദ്യം എച്ച്എംഡി ഗ്ലോബല്‍ ഹൈ-എന്‍ഡ് മോഡലുകളായ നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 പ്ലസ് എന്നീ ഫോണുകള്‍ വിപണിയില്‍ ഇറക്കുമെന്നു സൂചിപ്പിച്ചിരുന്നു. നോക്കിയ 6.1 പ്ലസ് 6ജിബി റാം, 64ജിബി സ്‌റ്റോറേജ് എന്നിവയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. അതു പോലെ നോക്കിയ 5.1 പ്ലസ് രണ്ട് വേരിയന്റിലാണ് എത്തുക. ഒന്ന് 4ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം, 64ജിബി സ്‌റ്റോറേജ് എന്നിങ്ങനെ.

നോക്കിയ 6.1 പ്ലസ് 6ജിബി വേരിയന്റ് ക്യാഷ്ബാക്ക് ഓഫര്‍

വിലയെ കുറിച്ചു പറയുകയാണെങ്കില്‍ ഈ ഫോണിന് 18,499 രൂപയാണ്. മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. അതായത് ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് വൈറ്റ്, ഗ്ലാസ് മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ. എയര്‍ടെല്ലില്‍ നിന്നും 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നോക്കിയ 6.1 പ്ലസ് 6ജിബി റാമിന് ലഭ്യമാണ്. കൂടാതെ 12 മാസത്തേക്ക് 240 ജിബി ഡേറ്റ 199 രൂപ, 249 രൂപ, 448 രൂപ എന്നീ റീച്ചാര്‍ജ്ജുകളില്‍ ലഭ്യമാണ്.

നോക്കിയ 6.1 പ്ലസ് 6ജിബി റാം, സവിശേഷതകള്‍

5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് നോക്കിയ 6.1 പ്ലസിന്. 2280x1080 പിക്‌സല്‍ റസൊല്യൂഷനാണ് ഫോണിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC പ്രോസസറാണ് ഫോണില്‍. ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണാണ് ഇത്, കൂടാതെ ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ് ലഭിക്കുകയും ചെയ്തു.

ക്യാമറ

16എംപി 5എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. കൂടാതെ 3060എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

നിങ്ങളെ സൂഖമായി ഉറങ്ങാന്‍ സഹായിക്കും ഈ ഗാഡ്ജറ്റുകള്‍

Most Read Articles
Best Mobiles in India
Read More About: nokia mobile smartphone news

Have a great day!
Read more...

English Summary

Nokia 6.1 Plus 6GB RAM variant now available in India for Rs. 18,499