നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു


നോക്കിയ 6.1 പ്ലസ്, നോക്കിയ 5.1 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ച് എച്ച്.എം.ടി ഗ്ലോബല്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെ പുതുക്കിയ വിലയില്‍ ഇരു മോഡലുകളും വാങ്ങാം. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകയും ഈ രണ്ടു മോഡലുകള്‍ക്കുമുണ്ട്.

Advertisement

വിലക്കുറവുണ്ട്.

നോക്കിയ 6.1 പ്ലസിന് 14,999 രൂപയാണ് നിലവിലെ പുതുക്കിയ വില. 15,999 രൂപയ്ക്കായിരുന്നു ഫോണ്‍ വിപണിയിലെത്തിയത്. 1,000 രൂപയാണ് നിലവില്‍ വിലക്കുറവ് നല്‍കിയിരിക്കുന്നത്. നോക്കിയ 5.1ന് പുതുക്കിയ വില പ്രകാരം 9,999 രൂപ നല്‍കണം. പുറത്തിറങ്ങിയപ്പോള്‍ വില 10,999 രൂപയായിരുന്നു. ഈ മോഡലിനും 1,000 രൂപയുടെ വിലക്കുറവുണ്ട്.

Advertisement
നോക്കിയ 6.1 പ്ലസ് സവിശേഷതകള്‍

5.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2280X1080 പിക്‌സലാണ് റെസലൂഷന്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. കൂട്ടിന് 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 400 ജി.ബി വരെ ഉയര്‍ത്താനാകും.

ഇരട്ട ക്യാമറ

ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പിന്നില്‍ 16+5 മെഗാപിക്‌സലിന്റെ മോണോക്രോം സെന്‍സറോടു കൂടിയ ക്യാമറയും മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,060 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. അതിവേഗ ചാര്‍ജിംഗും സാധ്യമാണ്.

നോക്കിയ 5.1 പ്ലസ് സവിശേഷതകള്‍

5.86 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. മീഡിയോടെക് ഹീലിയോ പി60 പ്രോസസ്സര്‍ ഫോണിനു കരുത്തു പകരും. 3ജി.ബിയാണ് റാം കരുത്ത്. 32 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 13+5മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയാണ് പിന്നിലുള്ളത്. എല്‍.ഇ.ഡി ഫ്‌ളാഷും കൂട്ടിനുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

ഫോണിന്റെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് വണ്‍ ആയതുകൊണ്ടുതന്നെ കൃത്യ സമയത്ത് അപ്‌ഡേഷന്‍ ലഭിക്കും. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത് 4.2, വൈഫൈ, ജി.പി.എസ്, ഗ്ലോണാസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്.

വാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും

Best Mobiles in India

English Summary

Nokia 6.1 Plus, Nokia 5.1 Plus receive a permanent price cut in India