നോക്കിയ 6.1 പ്ലസ് - ഷവോമി മി A2; ഏതാണ് മികച്ച ഫോൺ?


ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിൽപ്പന നടക്കുന്നത് ഷവോമിയുടെ ഫോണുകൾ ആണെന്ന് നമുക്കറിയാം. ആ നിരയിലേക്കാണ് ഇപ്പോൾ മി A2 കൂടെ വന്നത്. മികച്ച ക്യാമറ, ഹാർഡ്‌വെയർ സവിശേഷതകളോടെ എത്തിയ ആൻഡ്രോയ്ഡ് വൺ ഫോണായ മി A2വിന് ഇപ്പോഴിതാ കരുത്തനായ ഒരു എതിരാളി കൂടെ വന്നിരിക്കുകയാണ്. നോക്കിയയുടെ 6.1 പ്ലസ്. ഏകദേശം ഒരേ സവിശേഷതകളും വിലയും ആണ് രണ്ടു ഫോണുകളും നൽകുന്നത് എന്നതിനാൽ കനത്ത മത്സരം നേരിടും എന്നുറപ്പാണ്. അതിനാൽ തന്നെ ഇന്നിവിടെ രണ്ടു ഫോണുകളും തമ്മിൽ ഒരു താരതമ്യ പഠനം നടത്തുകയാണ്.

Advertisement

നോക്കിയ 6.1 പ്ലസ് പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.

Advertisement
മി A2 പ്രധാന സവിശേഷതകൾ

എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

നോക്കിയ 6.1 പ്ലസ് ക്യാമറ

ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീൽഡ് പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകൾ, എച്ച്ഡിആർ പിന്തുണ എന്നിവയുൾപ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.

മി A2 ക്യാമറ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്.

നോക്കിയ 6.1 പ്ലസ് മറ്റു സവിശേഷതകൾ

4 ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 3060mAh ബാറ്ററിയാണ് ഫോൺ ഉപയോഗിക്കുന്നത്. 30 മിനിട്ടിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാൻ ഫോണിന് പറയുന്ന. ക്യുക്ക് ചാർജ് 3.0യും ഫോണിലുണ്ട്.

മി A2 മറ്റു സവിശേഷതകൾ

18:9 അനുപാതത്തിലും 1080x2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷ ഭീക്ഷണി കുറക്കുമെന്നു കരുതുന്നു.

ഇനി നിങ്ങൾക്ക് തിരഞ്ഞെടുക്കാം ഇവയിൽ ഏതാണ് ഏറ്റവും മികച്ചതെന്ന്. ഡിസൈൻ കൊണ്ട് നോക്കുമ്പോൾ നോക്കിയ 6.1 പ്ലസ് ആണ് കൂടുതൽ ആകർഷണീയം എങ്കിൽ ക്യാമറയുടെ കരുത്തിൽ മി A2 ആണ് ഒരുപിടി മുന്നിൽ.


Best Mobiles in India

English Summary

Nokia 6.1 Plus Vs Mi A2; Battle of Mid-Range Phones.