വരുന്നു നോക്കിയയുടെ ഈ മൂന്നു കിടിലന്‍ ഫോണുകള്‍


മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്നു നോക്കിയ. പിന്നീട് സാംസങ്ങ് അടക്കമുളള കമ്പനികളുടെ തിരതളളലില്‍ നോക്കിയ പതിയെ വിപണിയില്‍ നിന്ന് പിന്‍മാറിയപ്പോഴും നോക്കിയ ഫോണുകള്‍ കൈവിടാന്‍ മൊബൈല്‍ പ്രേമികള്‍ ഒരുക്കമായിരുന്നില്ല.

Advertisement


എന്നാല്‍ നോക്കിയയുടെ ഈ രണ്ടാം വരവില്‍ പല ഫോണുകളുമായി മത്സരിക്കുകയാണ് ഇപ്പോള്‍. ഇതിനകം തന്നെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചു.

എന്നാല്‍ ഏപ്രില്‍ നാലിന് ന്യൂ ഡല്‍ഹിയില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ മൂന്നു നോക്കിയ ഫോണുകളാണ് എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നോക്കിയ 6 (2018), നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവയാണ്. ആദ്യത്തെ രണ്ടു ഫോണുകള്‍ മിഡ് റേഞ്ച് വിലയിലും രണ്ടാമത്തേത് പ്രീമിയം വിലയുമാകുമെന്നു പ്രതീക്ഷിക്കുന്നു.

Advertisement

ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ (നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍) ആണ് അവസാനമായി കമ്പനി പുറത്തിറക്കിയത്.

നോക്കിയ 8 സിറോക്കോ

നോക്കിയ 8 സിറോക്കോയാണ് കമ്പനിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍. ഈ ഫോണ്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച നോക്കിയ 8നെ അപേക്ഷിച്ച് പുതിയ ഡിസൈനിലാണ് എത്തുന്നത്. ഫോണിന്റെ മുന്നിലും പിന്നിലുമായി ഒരു സ്‌പോട്ട്‌സ് ഗ്ലാസും കൂടാതെ അതിന്റെ മധ്യത്തായി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമും ഉണ്ട്. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി pOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 3250 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്. ഈ ഫോണിന്റെ ഏകദേശ വില 45,000 രൂപയായിരിക്കും.

നോക്കിയ 7 പ്ലസ്

അടുത്തതായി എത്തുന്നത് നോക്കിയ 7 പ്ലസ് ആണ്. നോക്കിയ 7ന്റെ പരിഷ്‌കരിച്ച പതിപ്പാണ് നോക്കിയ 7 പ്ലസ്. 6 ഇഞ്ച് FHD+ പാനലുളള ഫോണിന് ഗൊറില്ല ഗ്ലാസ് സംരക്ഷിതമാണ്. 4ജിബി റാമുളള നോക്കിയ 7 പ്ലസിന് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കുന്ന 3800എംഎഎച്ച് ബാറ്ററിയുമാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും AI ഇമേജിംഗ് ഫീച്ചറും ഇതിലുണ്ട്. 12എംപി പ്രൈമറി സെന്‍സര്‍, 2X ഒപ്റ്റിക്കല്‍ സൂം സെക്കന്‍ഡറി സെന്‍സര്‍ എന്നിവയും ഉണ്ട്. ഈ ഫോണിന്റെ ഏകദേശ വില 30,000 രൂപയില്‍ താഴെയായിരിക്കും.

ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

നോക്കിയ 6 2018

നോക്കിയ 6 (2018), കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നോക്കിയ 6ന്റെ പുതുക്കിയ പതിപ്പാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍, 3/4ജിബി റാം, 3000എംഎഎച്ച് ബാറ്ററിയാണ് പ്രധാന സവിശേഷതകള്‍. ZEISS ഒപ്ടികലുമായ 16എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയും ക്യാമറ സവിശേഷതയില്‍ ഉള്‍പ്പെടുന്നു.

Best Mobiles in India

English Summary

HMD Global has started sending media invites for a launch event on April 4 where the company is expected to announce a host of Nokia phones.