രണ്ടു ഗംഭീര നോക്കിയ മോഡലുകൾ, അതും കയ്യിലൊതുങ്ങുന്ന വിലയിൽ.. ഏത് വാങ്ങണം?


നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ ആയ നോക്കിയ 7.1 ഇന്നലെയാണ് കമ്പനി പുറത്തിറക്കിയത്. സവിശേഷതകൾ കൊണ്ടും രൂപകൽപ്പന കൊണ്ടും ആരാധകരെ തൃപ്തിപ്പെടുത്തുന്ന മോഡൽ തന്നെയാണ് നോക്കിയ 7.1 എന്നത് സമ്മതിക്കാതെ വയ്യ. എന്നാൽ ഇതിന് തൊട്ടുമുമ്പ് തന്നെ കമ്പനി അവതരിപ്പിച്ച മറ്റൊരു മോഡലാണ് നോക്കിയ 6.1 പ്ലസ്. 15999 രൂപയാണ് ഈ മോഡലിന് വരുന്നതെങ്കിൽ ഏകദേശം 27000 രൂപയാണ് നോക്കിയ 7.1ന് ആഗോളവിപണിയിൽ ഫോണിന് ഇട്ടിരിക്കുന്നത്.

Advertisement

വിലയിലെ അന്തരം സവിശേഷതകളും ഉണ്ടെന്നത് ശരിയാണ്. എന്നാലും ഇത്രയും വിത്യാസത്തിലുള്ള ഒരു വിലയിൽ വാങ്ങാൻ മാത്രം നോക്കിയ 7.1 ഉണ്ടോ. അതോ നോക്കിയ 6.1 പ്ലസ് തന്നെ വാങ്ങിയാൽ മതിയോ? ആ ചോദ്യത്തിന് മറുപടി പറയുകയാണ് ഇവിടെ.

Advertisement

പ്രധാന സവിശേഷതകൾ - നോക്കിയ 7.1

ആൻഡ്രോയിഡ് വൺ മോഡലായി എത്തുന്ന ഈ ഫോണിൽ ആൻഡ്രോയിഡ് 8.01 ഓറിയോ ആണ് വരുന്നത്. എന്നാൽ അടുത്ത മാസം തന്നെ ആൻഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് കൂടെ ഫോണിന് ലഭിക്കും. 5.84 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ പിക്സൽ ഡിസ്പ്ളേ, 19:9 അനുപാതം, HDR10 പിന്തുണ, കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണം എന്നിവയാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 SoC, 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയാണ് മെമ്മറി ഓപ്ഷനുകൾ.

പ്രധാന സവിശേഷതകൾ - നോക്കിയ 6.1 പ്ലസ്

ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400GB വരെ ദീർഘിപ്പിക്കാനും സാധിക്കും.

ക്യാമറ - നോക്കിയ 7.1

12 മെഗാപിക്സൽ പ്രൈമറി സെൻസർ, ഓട്ടോഫോക്കസ്, എഫ് / 1.8 അപ്പെർച്ചർ, ഫിക്സഡ് ഫോക്കസ് ഉള്ള 5 മെഗാപിക്സെൽ സെക്കൻഡറി സെൻസർ (f/2.4) എന്നിങ്ങനെയാണ് നോക്കിയ 7.1 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്. മുൻക്യാമറയിൽ f / 2.0 അപ്പെർച്ചർ, 84 ഡിഗ്രി ഫീൽഡ്-ഓഫ്-8 മെഗാപിക്സൽ ഫിക്സ് ഫോക്കസ് സെൻസർ ആണ് വരുന്നത്. 18w വേഗതയുള്ള ചാർജ്ജിംഗ് സംവിധാനത്തോടെ എത്തുന്ന ഫോണിന്റെ ബാറ്ററി കരുത്ത് 3,060mAh ആണ്. ഇത് 30 മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ചാർജ്ജ് കയറുന്നതിന് സഹായകമാകും.

ക്യാമറ - നോക്കിയ 6.1 പ്ലസ്

ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 മെഗാപിക്സൽ സെൻസറും സെക്കൻഡറി 5 മെഗാപിക്സൽ മോണോക്രോം സെൻസറോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 aperture, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ഫീൽഡ് പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകൾ, എച്ച്ഡിആർ പിന്തുണ എന്നിവയുൾപ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.

രണ്ടു ഫോണുകളുടെയും മറ്റു സവിശേഷതകൾ

ഇനി പറയാൻ പോകുന്ന കാര്യങ്ങളെല്ലാം തന്നെ രണ്ടു ഫോണിലും ഏകദേശം ഒരേപോലെയുള്ള സവിശേഷതകളാണ്. 4 ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെന്സര്, റിയർ മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെന്സർ എന്നിങ്ങനെ പൊതുവായ സവിശേഷതകൾ രണ്ടു ഫോണിലും കാണാം.

ഇനി ഇതിൽ ഏത് വാങ്ങണം?

രണ്ടുഫോണിനും അതിന്റേതായ വ്യത്യാസങ്ങൾ പ്രകടമാണ്. പ്രത്യേകിച്ചും ക്യാമറയുടെ കാര്യത്തിൽ. അതുപോലെ ഡിസ്‌പ്ലെയുടെ കാര്യത്തിലും. ഈ രണ്ട് സവിശേഷതകൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണെങ്കിൽ തീർച്ചയായും നോക്കിയ 7.1 തന്നെ വാങ്ങുന്നത് നന്നാകും. എന്നാൽ നോക്കിയ 6.1 പ്ലസ് മോഡലും സവിശേഷതകളിൽ ഒട്ടും പിറകിലല്ല എന്ന് മുകളിൽ നിന്നും മനസ്സിലായല്ലോ. അതിനാൽ ബാക്കി നിങ്ങളുടെ താല്പര്യങ്ങൾ കൂടെ മനസ്സിലാക്കി തിരഞ്ഞെടുക്കുക.

10,999 രൂപയുടെ നോക്കിയ 5.1; ഓഫർ, സവിശേഷതകൾ അറിഞ്ഞിരിക്കാം!

Best Mobiles in India

English Summary

Nokia 7.1 Vs Nokia 6.1 Plus: Which is Better.