നോക്കിയ 7.1 എത്തി.. അറിയേണ്ടതെല്ലാം!


ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 7.1 എത്തി. 19:9 ഇഞ്ച് PureDisplay, ഇരട്ട ക്യാമറ സെറ്റപ്പ്, Snapdragon 636, അതിവേഗചാർജ്ജിങ് സാധ്യമാക്കുന്ന യുഎസ്ബി ടൈപ്പ് സി തുടങ്ങി ഒരു മധ്യനിര സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടും കൂടിയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോക്കിയ 7ന്റെ അടുത്ത തലമുറയാണ് ഈ മോഡൽ.

Advertisement

പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് വൺ മോഡലായി എത്തുന്ന ഈ ഫോണിൽ ആൻഡ്രോയിഡ് 8.01 ഓറിയോ ആണ് വരുന്നത്. എന്നാൽ അടുത്ത മാസം തന്നെ ആൻഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് കൂടെ ഫോണിന് ലഭിക്കും. 5.84 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ പിക്സൽ ഡിസ്പ്ളേ, 19:9 അനുപാതം, HDR10 പിന്തുണ, കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണം എന്നിവയാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 SoC, 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയാണ് മെമ്മറി ഓപ്ഷനുകൾ.

Advertisement
ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, ഓട്ടോഫോക്കസ്, എഫ് / 1.8 അപ്പെർച്ചർ, ഫിക്സഡ് ഫോക്കസ് ഉള്ള 5 മെഗാപിക്സെൽ സെക്കൻഡറി സെൻസർ (f/2.4) എന്നിങ്ങനെയാണ് നോക്കിയ 7.1 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്. മുൻക്യാമറയിൽ f / 2.0 അപ്പെർച്ചർ, 84 ഡിഗ്രി ഫീൽഡ്-ഓഫ്-8 മെഗാപിക്സൽ ഫിക്സ് ഫോക്കസ് സെൻസർ ആണ് വരുന്നത്. 18w വേഗതയുള്ള ചാർജ്ജിംഗ് സംവിധാനത്തോടെ എത്തുന്ന ഫോണിന്റെ ബാറ്ററി കരുത്ത് 3,060mAh ആണ്. ഇത് 30 മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ചാർജ്ജ് കയറുന്നതിന് സഹായകമാകും.

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് നോക്കിയ 7.1ലെ കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെന്സര്, റിയർ മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെന്സർ എന്നിവയാണ് ഫോണിലുള്ളത്.

വിലയും ലഭ്യതയും

ആഗോളവിപണിയിലാണ് ഫോൺ ഇപ്പോൾ ഇറക്കിയിരിക്കുന്നത്. അതിനാൽ തന്നെ വില ഇപ്പോൾ 319 യൂറോ (ഏകദേശം 27000 രൂപ) ആണ് ഇട്ടിരിക്കുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ ഇത്രയും വില വരുമോ അതോ ഇതിലും കുറയുമോ എന്നത് കണ്ടറിയണം. ഗ്ലോസ് മിഡ്‌നെറ്റ് നീല, ഗ്ലോസ് സ്റ്റീൽ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഈ ഒക്ടോബറിൽ തന്നെ ഫോണിന്റെ ബുക്കിങ് ആരംഭിക്കും. ഇന്ത്യയിൽ എത്തുന്ന തിയ്യതിയും വിലയും വൈകാതെ തന്നെ കമ്പനി അറിയിക്കും.

15,000 രൂപയ്ക്കുളളിലെ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍ ഫോണുകള്‍ ഇവിടെ നിന്നും തിരയാം.!

Best Mobiles in India

English Summary

Nokia 7.1 with HDR Display officially unveiled: Price starts at Rs 27,000.