നോക്കിയ 7 പ്ലസിന് ആൻഡ്രോയിഡ് പി ബീറ്റ 2, ARCore പിന്തുണ ലഭിച്ചുതുടങ്ങി


ഗൂഗിൾ തങ്ങളുടെ 2018ലെ വാർഷിക മീറ്റിൽ ആൻഡ്രോയിഡ് പിയുടെ ബീറ്റ വേർഷൻ പല ഫോണുകൾക്കും ഉടൻ ലഭിക്കും എന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഗൂഗിൾ. പല ഫ്‌ളാഗ്ഷിപ്പ് ഫോണുകൾക്കും ലഭ്യമായ കൂട്ടത്തിൽ നോക്കിയ 7 പ്ലസ് ഫോണിനും ആൻഡ്രോയിഡ് പി ഡെവലപ്പർ പ്രിവ്യൂ 3 ആയ ബീറ്റ വേർഷൻ 2 ലഭിച്ചിരിക്കുകയാണ്.

Advertisement

ഉപഭോക്താക്കൾക്ക് മാനുവൽ ആയി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് ഈ ബീറ്റ. വൈകാതെ തന്നെ ഒടിഎ വഴിയും ഈ അപ്ഡേറ്റ് ലഭ്യമാകും. ആൻഡ്രോയിഡ് പി ബീറ്റ വേർഷൻ 2വിന് കൂടെ തന്നെ ARCore പിന്തുണയും നോക്കിയ 7 പ്ലസിന് ലഭ്യമായിട്ടുണ്ട്. പ്ളേ സ്റ്റോറിൽ നിന്നും ARCore ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Advertisement

മുൻകാലങ്ങളിൽ നെക്‌സസ് ഉപകരണങ്ങൾക്ക് മാത്രവും പിന്നീട് പിക്സൽ ഉപകരണങ്ങൾക്ക് മാത്രവുമായിരുന്നു ആൻഡ്രോയ്ഡ് ബീറ്റ വേർഷനുകൾ പരിശോധനാ അടിസ്ഥാനത്തിൽ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ പല ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും ലഭ്യമാകുന്ന രീതിയിലുള്ള ഒരു സൗകര്യമാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.

Essential PH-1, OnePlus 6, Oppo R15 Pro, Sony Xperia XZ2, Vivo X21, Vivo X21 UD, Xiaomi Mi Mix, പിക്സൽ ഫോണുകൾ എന്നിവയെല്ലാം ഇതിൽ പെടും. നോക്കിയ 7 പ്ലസ്സിൽ ഒടിഎ വഴി ഈ അപ്ഡേറ്റ് ലഭിക്കണമെങ്കിൽ കുറച്ചുനാൾ കാത്തിരിക്കേണ്ടി വരും. എന്നാൽ കാത്തിരിക്കാൻ ക്ഷമയില്ലാത്തവർക്ക് മാനുവൽ ആയി ഇൻസ്റ്റാൾ ചെയ്യാം.

Advertisement

അതിനായുള്ള ഇമേജ് ഫയൽ ലഭ്യമാണ്. അത് ഡൌൺലോഡ് ചെയ്ത് ഫോൺ റിക്കവറി മോഡിൽ ഇട്ട ശേഷം പൂർണ്ണമായും റീസെറ്റ് ചെയ്ത് ADB sideload വഴി ഇൻസ്റ്റാൾ ചെയ്യണം. ബീറ്റ വേർഷൻ എന്ന നിലയിൽ പൂർണ്ണമായും stable അല്ലാത്തതിനാൽ ഒറിജിനൽ പി വേർഷൻ വരുന്ന വരെ കാത്തുനിൽക്കുന്നതാണ് സാധാരണക്കാർക്ക് നല്ലത്.

ഫോണിലെ പ്രധാന സവിശേഷതകൾ നോക്കുമ്പോൾ 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 7 പ്ലസിന്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. 12എംപി 13എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുളളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 3800എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Advertisement

649 രൂപ, 799 രൂപ, 1199 രൂപ, 1599 രൂപ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

Best Mobiles in India

English Summary

Nokia 7 Plus Users Get Android P Beta 2, ARCore Support Introduced