6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമായി പുത്തന്‍ നോക്കിയ 8.1 ഇന്ത്യന്‍ വിപണിയില്‍


തിരിച്ചുവരവിന്റെ പാതയില്‍ സഞ്ചരിക്കുന്ന നോക്കിയ പുത്തന്‍ മോഡലായ 8.1ന്റെ പുതിയ വേരിയന്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ എച്ച്.എം.ടി ഗ്ലോബലാണ് പുതിയ മോഡലിന്റെ വരവ് പ്രഖ്യാപിച്ചത്. 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമായാണ് പുതിയ മോഡലിന്റെ വരവ്.

Advertisement

ഡിസംബര്‍ മാസം 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള നോക്കിയ 8.1 നെ കമ്പനി അവതരിപ്പിച്ചിരുന്നു. 6 ജി.ബി റാം വേരിയന്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് അന്നേ നോക്കിയ അറിയിച്ചിരുന്നതുമാണ്. ഈ കാത്തിരിപ്പിന് അവസാനമെന്നോണം പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. അടുത്താഴ്ച മുതല്‍ നോക്കിയ 8.1 6 ജി.ബി റാം വേരിയന്റിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിക്കും.

Advertisement

വിലയും വിപണിയും

29,999 രൂപയാണ് നോക്കിയ 8.1 6 ജി.ബി റാം വേരിയന്റിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറില്‍ അവതരിപ്പിച്ച 4 ജി.ബി റാം വേരിയന്റിന് 26,999 രൂപയായിരുന്നു വില. ഫെബ്രുവരി ആറു മുതലാണ് പുതിയ വേരിയന്റിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ആമസോണ്‍ , നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍, എന്നിവ വഴിയാകും ആദ്യഘട്ട വില്‍പ്പന.

പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫ്‌ലൈന്‍ ഔട്‌ലെറ്റുകളിലും അധികം വൈകാതെ എത്തും. ബ്ലൂ/സില്‍വര്‍, അയണ്‍/സ്റ്റീല്‍ നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാം. ഫെബ്രുവരി 1 മുതല്‍ ആമസോണില്‍ നോട്ടിഫൈ മീ ഓപ്ഷന്‍ ലഭ്യമായി തുടങ്ങും. ഈ ലിങ്കിലൂടെ പ്രീ ബുക്കിംഗ് നടത്താനാകും. കിടിലന്‍ ലോഞ്ചിംഗ് ഓഫറുകളും ഈ മോഡലിനായി എച്ച്.എം.ടി ഗ്ലോബല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോഞ്ചിംഗ് ഓഫര്‍

1 ടി.ബി എയര്‍ടെല്‍ 4 ജി.ബി ഡാറ്റയാണ് പ്രധാന ഓഫര്‍. 199 രൂപമുതല്‍ ആരംഭിക്കിന്ന പ്രീപെയ്ഡ് പാക്കുകളിന്മേല്‍ ഈ ഓഫര്‍ ആസ്വദിക്കാനാകും. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 120 ജി.ബി അഡീഷണല്‍ ഡാറ്റ ലഭിക്കും. മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് ഓഫറും ഒരുവര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഈ ഓഫറിനൊപ്പം ലഭിക്കും.

നോക്കിയ നല്‍കുന്നു.

ആമസോണിലൂടെ വാങ്ങുന്നവര്‍ക്ക് ഫെബ്രുവരി 6, 17 ദിവസങ്ങളില്‍ 2,500 രൂപയുടെ വരെ അഡീഷണല്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നോക്കിയ സൈറ്റിലൂടെ ഫോണ്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നവരെ കാത്തിരിക്കുന്നത് 3,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡാണ്. ഫെബ്രുവരി 18 മുതല്‍ 28 വരെ പ്രത്യേകം എക്‌സ്‌ചേഞ്ച് ഓഫറും നോക്കിയ നല്‍കുന്നു.

ക്യാഷ് ബാക്ക്

എച്ച്.ഡി.എഫ്.സി ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ.എം.ഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും കമ്പനി നല്‍കുന്നു. ഫെബ്രുവരി 6 മുതല്‍ 17 വരെയാണ് ഈ ഓഫര്‍. ഫെബ്രുവരി 18 മുതല്‍ 28 വരെ അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫും നല്‍കുന്നുണ്ട്.

നോക്കിയ 8.1 6ജി.ബി; സവിശേഷതകള്‍

4ജി.ബി റാം വേരിയന്റിന് സമാനമാണ് പുതിയ മോഡലുമുള്ളത്. റാമിന്റെ ശേഷി 6 ജ.ബിയും ഇന്റേണല്‍ മെമ്മറി ശേഷി 128 ജി.ബിയുമായി ഉയര്‍ത്തിയെന്നല്ലാതെ കാര്യമായ മാറ്റമൊന്നും ഫോണിനു നല്‍കിയിട്ടില്ല. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൃത്യമായ അപ്‌ഡേറ്റ് നല്‍കാനായി ആന്‍ഡ്രോയിഡ് വണ്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രൂപഭംഗി

6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2244 പിക്‌സലാണ് റെസലൂഷന്‍. 18:7:9 ആസ്‌പെക്ട് റേഷ്യോ ഫോണിനു പ്രത്യേകം രൂപഭംഗി നല്‍കുന്നു. 81.5 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് 6 ജ.ബി റാമുമുണ്ട്.

ഇരട്ട പിന്‍ ക്യാമറ

ഇരട്ട പിന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. സീസിസ് ഓപ്റ്റിക്‌സിന്റെ സഹായം തേടിയിട്ടുണ്ട്. 13+13 മെഗാപിക്‌സലിന്റേതാണ് ക്യാമറ. 13 മെഗാപിക്‌സലിന്റേത് ഫിക്‌സഡ് ഫോക്കസ് ലെന്‍സാണ്. മുന്നില്‍ ഇടംപിടിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. കണക്ടീവിറ്റി സംവിധാനങ്ങളായ വൈഫൈ, 4ജി വോള്‍ട്ട്, വോ വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ് സംവിധാനങ്ങള്‍ ഫോണിലുണ്ട്.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

പിന്‍ ഭാഗത്തണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്. 3,500 മില്ലീ ആംപയറിന്റെ കരുത്തന്‍ ബാറ്ററി 22 മണിക്കൂര്‍ സംസാരസമയവും 24 ദിവസത്തെ സ്റ്റാന്റ് ബൈ സമയവും വാഗ്ദാനം നല്‍കുന്നു. കൂട്ടിന് 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 178 ഗ്രാമാണ് നോക്കിയ 8.1ന്റെ ഭാരം.

Best Mobiles in India

English Summary

Nokia 8.1 6GB RAM, 128GB Storage Variant Launched in India: Price, Launch Offers, Specifications