നോക്കിയ 8.1ന്റെ 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍!


എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ 8.1. മിഡ്‌റേഞ്ച് സെഗ്മെന്റിലെ ഫോണാണ് നോക്കിയ 8.1. ന്യൂഡല്‍ഹിയില്‍ വച്ച് എച്ച്എംഡി ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Advertisement

കമ്പനി വ്യക്തമാക്കിയിട്ടില്ല.

4ജിബി റാം, 64ജിബി വേരിയന്റിന് 26,999 രൂപയാണ്. ഇതു കൂടാതെ 6ജിബി റാം 128ജിബി വേരിയന്റും ഫോണിനുണ്ട്. എന്നാല്‍ ഈ ഫോണ്‍ എന്ന് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുമെന്ന് പ്രഖ്യാപനത്തിന്റെ സമയത്ത് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം 6ജിബി റാം ടോപ്പ് എന്‍ഡ് വേരിയന്റ് ജനുവരിയില്‍ എത്തുമെന്നു പറയുന്നു. എച്ച്എംഡിയുടെ അജയ് മെഹ്ത 91mobiles-ല്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ കൃത്യമായ തീയതി അദ്ദേഹം നല്‍കിയിട്ടില്ല.

Advertisement
ഫോണ്‍ ലഭ്യമായിത്തുടങ്ങും.

നോക്കിയ 8.1 4ജിബി വേരിയന്റിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയിലെ റീട്ടെയിലുകളിലും നോക്കിയ മൊബൈല്‍ സ്‌റ്റോറുകളിലും ആരംഭിച്ചു. ആമസോണ്‍ ഇന്ത്യയിലെ വില്‍പനയെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിയിപ്പു ലഭിക്കും.ഡിസംബര്‍ 21 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

സ്‌നാപ്ഡ്രാഗണ്‍ 710

നോക്കിയ 8.1ന് എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുളള 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് പൈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം

4ജിബി റാം 64ജിബി സ്റ്റോറേജ്, 6ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നീ പതിപ്പുകളാണുളളത്. 400ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. ഫേസ് അണ്‍ലോക്ക്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിങ്ങനെയുളള ബയോമെട്രിക് സുരക്ഷ സംവിധാനങ്ങളും ഫോണിലുണ്ട്.

 

 

ക്യാമറയില്‍ നല്‍കിയിട്ടുണ്ട്

റിയര്‍ ക്യാമറ 12എംപി/13എംപിയാണ്. ഫ്‌ളാഷ് സൗകര്യവും ഉണ്ട്. സെല്‍ഫി ക്യാമറ 20എംപിയാണ്. കുറഞ്ഞ പ്രകാശത്തില്‍ പോലും മെച്ചപ്പെട്ട ചിത്രങ്ങള്‍ എടുക്കാനുളള ശേഷി ക്യാമറയില്‍ നല്‍കിയിട്ടുണ്ട്. സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം എടുക്കാന്‍ സാധിക്കുന്ന 'ബോത്തി' ഇഫക്ടും ഫോണിലുണ്ട്.

2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

Best Mobiles in India

English Summary

Nokia 8.1 6GB RAM variant with 128GB storage launch in India in January