നിങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ എത്തുന്നു...!


നവംബര്‍ 28ന് നോക്കിയയുടെ പുതിയ ഫോണായ നോക്കിയ 8.1 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ ഒരുങ്ങുന്നു. 2017ല്‍ എത്തിയ നോക്കിയ 8ന്റെ പിന്‍ഗാമിയാണ് നോക്കിയ 8.1. മറ്റൊന്നുമല്ല, ഈ അടുത്തിടെ ചൈനയില്‍ അവതരിപ്പിച്ച നോക്കിയ X7ന്റെ പുതിയ പതിപ്പാണ് നോക്കിയ 8.1. സ്‌നാപ്ഡ്രാഗണ്‍ 710 SoC പ്രോസസറാണ് നോക്കിയ X7ന്.

91Mobilesന്റെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ എത്തുമെന്നാണ്. 23,999 രൂപയാണ് ഫോണിന്റെ വില. അതായത് നോക്കിയ 7 പ്ലസിന്റെ അതേ വില. എന്നാല്‍ ഈ ഫോണിന്റെ വരവിനെ കുറിച്ച് പ്രസ് ക്ഷണങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവച്ചിട്ടില്ല.

നോക്കിയ 8.1 സവിശേഷതകള്‍

6.18 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് നോക്കിയ 8.1ന്. സംരക്ഷണത്തിനായി 2.5D കര്‍വ്വ്ഡ് ടെംപേഡ് ഗ്ലാസും ഉണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 SoC പ്രോസസറില്‍ എത്തിയ ഫോണിന് 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഹൈബ്രിഡ് ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഡ്യുവല്‍ ക്യാമറ ലെന്‍സോടു കൂടിയാണ് നോക്കിയ 8.1 എത്തിയിരിക്കുന്നത്. അതായത് 12എംപി പ്രൈമറി വൈഡ് ആങ്കിള്‍ ലെന്‍സും 13എംപി ടെലിഫോട്ടോ ലെന്‍സും. മുന്നില്‍ 1080 വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയുളള 20എംപി പിന്‍ ക്യാമറയാണ്. ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയുളള 3500എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 8 ഓറിയോയിലാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആന്‍ഡ്രോയിഡ് 9 പൈ സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഒഎസിലാണ് ഫോണ്‍ ഇന്ത്യയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

നോക്കിയ 8ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoCയാണ്. സ്‌നാപ്ഡ്രാഗണ്‍ 660 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 710നേക്കാള്‍ വളരെ ശക്തമായ ചിപ്‌സെറ്റാണ്.

പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കി; നമ്മള്‍ അറിയേണ്ടത് എന്തൊക്കെ?

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Nokia 8.1 might launch in India on the 28th of November: Expected to cost Rs 23,999