നോക്കിയ 8.1 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും: വില, ഫോണിൻറെ പുതിയ വിവരങ്ങൾ എന്നിവ


ന്യൂഡൽഹിയിൽ വെച്ച് നടന്ന എഛ്.എം.ഡി ഗ്ലോബലിന്റെ സാന്നിധ്യത്തിൽ നോക്കിയ 8.1 പ്രദർശിപ്പിച്ചു. ദുബായ് അവതരിപ്പിച്ച് ഒരാഴ്ച്ച കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യയിൽ 8.1 പ്രദർശിപ്പിക്കുന്നത്. കുറച്ചു മാസങ്ങൾക്ക്

മുൻപായി ചൈനയിൽ അവതരിപ്പിച്ച X7-ന് മുന്നോടിയായിട്ടാണ് നോക്കിയ 8.1 അവതരിപ്പിച്ചത്. 1,499 ദർഹംസിന് ഡിസംബർ 15 മുതൽ ദുബൈയിൽ ഈ ഫോൺ ആർക്കും സ്വന്തമാക്കാം, ഡിസംബർ 20 മുതൽ മറ്റുള്ള ഗൾഫ്

രാജ്യങ്ങളിൽ ഇത് ലഭ്യമാകും. നീല/വെള്ളി, സ്‌റ്റീൽ/കോപ്പർ, അയൺ/സ്റ്റീൽ എന്നി നിറങ്ങളിൽ നോക്കിയ 8.1 ലഭ്യമാകും. നോക്കിയ 8.1-ന് നോക്കിയ X7-ൻറെ സമാനതകൾ ഉണ്ട്, പക്ഷെ, ആൻഡ്രോയ്ഡ് വൻ പ്രോഗ്രാമിന്റെ ഒരു ഭാഗമാണ്.

ഫുൾ എഛ്.ഡി+6.18 ഇഞ്ച് ഡിസ്പ്ലേ, എഛ്.ഡി.ആർ സപ്പോർട്ട് എന്നിവയാണ് നോക്കിയ 8.1-ന്റെ പുതിയ മറ്റ് ചില സവിശേഷതകൾ. കൂടാതെ 4 ജി.ബി റാം, സ്നാപ്ഡ്രാഗൺ 7.10 പ്രോസസ്സർ, 64 ജി.ബി ഇന്റര്നെൽ സ്റ്റോറേജ് എന്നിവ

ഈ ഫോണിനെ തികച്ചും ജനപ്രിയമാക്കുന്നു. സാധാരണ ഒരു സ്മാർട്ഫോണിനെക്കാളും നോക്കിയ 8.1 നൽകുന്നത് സാധാരണ നല്കാൻ കഴിയുന്നതിനപ്പുറമാണ്.

എന്തുകൊണ്ടെന്നാൽ, സയ്‌സ് ഒപ്റ്റിക്‌സിനോട് കൂടിയ ഡ്യൂവൽ കാമറ (12 മെഗാപിക്സിൽ), 1/2.55 സെൻസർ, 1.4 മൈക്രോപിക്സിൽസ്, പിന്നെ ഡ്യൂവൽ ഫ്ളാഷ് ലൈറ്റ്. നോക്കിയയുടെ പുതിയ സ്മാർട്ഫോൺ തികച്ചും മികവ്

പുലർത്തുന്ന ഒന്നാണ്. ആൻഡ്രോയിഡ് 9 പൈ എന്ന ഓപ്പറേറ്റിംഗ് സോഫ്ട്‍വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്.

പുതിയ സവിശേഷതകളോടുകൂടിയ ഈ സ്മാർട്ഫോൺ മൊബൈൽ പ്രേമികളുടെ കൈയ്യടി വാങ്ങി കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. അത്രയധികം സ്മാർട്ട് സിസ്റ്റം ഇതിൽ കൊണ്ട് വന്നിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Nokia 8.1 is one of the series in Nokia smartphone, which enables almost all the functions that a good smartphone need. But in the case of Nokia 8.1 is something beyond that any other smartphone can establish.