6.18 ഇഞ്ച് എച്ച്.ഡി.ആര്‍ പ്യുവർ വ്യൂ ഡിസ്‌പ്ലേയുമായി നോക്കിയ 8.1 വിപണിയില്‍


പുത്തന്‍ മോഡലായ 8.1 നെ വിപണിയിലെത്തിച്ച് നോക്കിയ. ബുധനാഴ്ച ദുബൈയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് പുതിയ മോഡലിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. നോക്കിയ 7 പ്ലസിന്റെ പിന്മുറക്കാരനായിട്ടാണ് നോക്കിയ 8.1 ന്റെ വരവ്. നോക്കിയ എക്‌സ്7 നെ അനുസ്മരിപ്പിക്കുന്ന സവിശേഷതകളുമായാണ് 8.1 ന്റെ വരവ്.

Advertisement

എന്നാല്‍ മുന്‍പ് നോക്കിയ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ആന്‍ഡ്രോയിഡ് വണ്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പുതിയ 8.1 ലുള്ളത് എന്ന പ്രത്യകത ഈ മോഡലിനു മാത്രം സ്വന്തമാണ്. എച്ച്.ഡി.ആര്‍ 10 സവിശേഷതയോടെയുള്ള 6.18 ഇഞ്ച് പ്യുവര്‍ ഡിസ്‌പ്ലേയാണ് 8.1ന്റെ എടുത്തുപറയേണ്ട സവിശേഷത.

Advertisement

ഇരട്ട പിന്‍ക്യാമറ സീസ് ഓപ്റ്റിക്‌സ് അധിഷ്ഠിതമാണ്. സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റ്, ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ്, 3,500 മില്ലി ആംപയര്‍ ബാറ്ററി, 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

വിലയും വിപണിയും

ഇന്ത്യന്‍ രൂപ ഏകദേശം 31,900മാണ് നോക്കിയ 8.1ന് വില നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. ബ്ലൂ, സില്‍വര്‍, സ്റ്റീല്‍, കോപ്പര്‍, അയണ്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ഡിസംബര്‍ 10ന് ഇന്ത്യയില്‍ നിശ്ചയിച്ചിട്ടുള്ള പുറത്തിറക്കല്‍ ചടങ്ങില്‍ 8.1നെ നോക്കിയ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

നോക്കിയ 8.1 സവിശേഷതകള്‍

ഇരട്ട സിം മോഡലാണ് നോക്കിയ 8.1. ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് വണ്‍ പിന്‍ബലവുമുണ്ട്. 6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ 1080X2244 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. 18:7:9 ആണ് ആസ്‌പെക്ട് റേഷ്യോ. സ്‌ക്രീന്‍ ടു ബോഡി റേഷ്യോ 81.5 ശതമാനമാണ്.

സ്‌നാപ്ഡ്രാഗണ്‍ 710

സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റാണ് നോക്കിയ 8.1ന് കരുത്തു പകരുന്നത്. 2.2 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 4 ജി.ബി റാമിന്റെ കരുത്തുമുണ്ട്. സീസ് ഓപ്റ്റിക്‌സ് ബന്ധിപ്പിച്ച ഇരട്ട പിന്‍ ക്യാമറ മികച്ചതാണ്. 12,13 മെഗാപിക്‌സലുകളുടെ ഇരട്ട ലെന്‍സാണ് പിന്‍ ഭാഗത്തായി ഉപയോഗിച്ചിരിക്കുന്നത്. കൂടെ ഇരട്ട ഫ്‌ളാഷുമുണ്ട്. മുന്നില്‍ കരുത്തു പകരുന്നത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. മുന്നിലെ ക്യാമറ ഫിക്‌സഡ് ഫോക്കസാണ്.

മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍

ലോ-ലൈറ്റിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ കഴുവുള്ളവയാണ് രണ്ട് ക്യാമറയും. പുതിയ ബോത്തി ഫീച്ചര്‍ 8.1 ലുണ്ട്. അതായത് മുന്നിലെയും പിന്നിലെയും ക്യാമറകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാകും. ബൊക്കൈ എഫക്റ്റ് നല്‍കുന്ന പോര്‍ട്ടറൈറ്റ് ഷോട്ടുകളെടുക്കാന്‍ അവസരം നല്‍കുന്നതാണ് നോക്കയി 8.1ലെ ക്യാമറകള്‍.

ബാറ്ററി

64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 400 ജി.ബി വരെ ഉയര്‍ത്താനാകും. 4ജി വോള്‍ട്ട്, വൈഫൈ 802, വോ വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്, എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. മുന്‍ ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. അലുമിനീയം ഡയമണ്ട് കട്ട് എഡ്ജ് ഫോണിന് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 22 മണിക്കൂര്‍ സംസാരസമയവും 24 ദിവസത്തെ സ്റ്റാന്റ് ബൈ സമയവും ബാറ്ററി വാഗ്ദാനം നല്‍കുന്നു.

മികവ് പുലര്‍ത്തുന്നു.

സിംഗില്‍ സ്പീക്കര്‍ ഡിസൈനാണ് ഫോണിനുള്ളത്. രണ്ട് മൈക്ക് സംവിധാനം, നോക്കിയ ഓസോ സറൗണ്ട് ക്യാപ്ചര്‍ എന്നിവ മോഡലിലുണ്ട്. പുറത്തിറക്കല്‍ ചടങ്ങില്‍ എച്ച്.എം.ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്ട് ഓഫീസര്‍ പറഞ്ഞതിങ്ങനെ... 'ആരാധകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുന്നതാണ് നോക്കിയ പുറത്തിറക്കിയ പുതിയ 8.1 മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍. ഫസ്റ്റ് ക്ലാസ് പ്രോസസ്സറും ഇരട്ട ക്യാമറയുമെല്ലാം മികവ് പുലര്‍ത്തുന്നു. പുതിയ പ്യുവര്‍ ഡിസ്‌പ്ലേ എച്ച്.ഡി.ആര്‍ സ്‌ക്രീന്‍ സംവിധാനം ഏവരെയും അതിശയപ്പെടുത്തും.'

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് പ്ലാറ്റ്‌ഫോം സ്വന്തമാക്കി ജിയോ

Best Mobiles in India

English Summary

Nokia 8.1 With 6.18-Inch HDR Display, Android 9 Pie, and Snapdragon 710 SoC Launched: Price, Specifications