41 മെഗാപിക്‌സല്‍ നോക്കിയ 808 പ്യുവര്‍വ്യൂ ഇന്ത്യയില്‍ ഈ മാസം എത്തും



41 മെഗാപിക്‌സല്‍ ക്യാമറയിലൂടെ പേര് കേട്ട നോക്കിയ 808 പ്യുവര്‍വ്യൂ സ്മാര്‍ട്‌ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തിയേക്കും. തെരഞ്ഞെടുത്ത വിപണികളില്‍ ഈ മാസം ഉത്പന്നം എത്തുമെന്ന് നോക്കിയ വെളിപ്പെടുത്തിയതായാണ് ചില റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ കൂടാതെ റഷ്യന്‍ വിപണിയിലും പ്യുവര്‍വ്യൂ ഈ മാസം അവതരിപ്പിക്കും.

നോക്കിയ 808 പ്യുവര്‍വ്യൂ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചായിരുന്നു. 41 മെഗാപിക്‌സല്‍ ക്യാമറയുമായെത്തുന്ന സ്മാര്‍ട്‌ഫോണെന്ന പ്രത്യേകതയാണ് ഇതിലേക്ക് ടെക്‌നോളജി പ്രേമികളെ ആകര്‍ഷിച്ചത്. ഹൈ പെര്‍ഫോമന്‍സ് സെന്‍സറുകള്‍, കാള്‍ സീസ് ഓപ്റ്റിക്‌സ് എന്നിവയാണ് ഇതിലെ ക്യാമറ സവിശേഷതകള്‍.

Advertisement

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ ഏറ്റവും മികച്ച മൊബൈല്‍ ഉത്പന്നം എന്ന അവാര്‍ഡ് നേടിയ 808 പ്യുവര്‍വ്യൂവിന് ഏറെ വൈകാതെ ടെക്‌നിക്കല്‍ ഇമേജ് പ്‌സ് അസോസിയേറ്റ്‌സ് (ടിഐപിഎ) ഏര്‍പ്പെടുത്തിയ 2012ലെ മികച്ച ഇമേജിംഗ് ഇന്നവേഷനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

Advertisement

സ്മാര്‍ട്‌ഫോണിന്റേയും സ്മാര്‍ട്‌ഫോണിലെ ക്യാമറ സങ്കല്പത്തേയും ഒരേ സമയം കീഴ്‌മേല്‍ മറിച്ച നോക്കിയ ഈ ഒരൊറ്റ ഉത്പന്നത്തില്‍ ഈ സാധ്യതകളെ തളച്ചിടില്ലെന്നും വ്യക്തമാക്കിയിരുന്നു. നോക്കിയ ഇവിടെ നിര്‍ത്തുന്നില്ല എന്നായിരുന്നു പ്യുവര്‍വ്യൂ ടെക്‌നോളജിയെക്കുറിച്ച് നോക്കിയ സ്മാര്‍ട് ഡിവൈസ് തലവന്‍ ജോ ഹാര്‍ലോ പറഞ്ഞത്.

അതേ സമയം പ്യുവര്‍വ്യൂ ടെക്‌നോളജിയില്‍ നോക്കിയ ഒരു പുതിയ ലൂമിയ ഫോണിനെ പരിചയപ്പെടുത്താനൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്തായാലും പ്യുവര്‍വ്യു ടെക്‌നോളജി ആദ്യമായി എത്തിയ 808 പ്യുവര്‍വ്യൂവിന്റെ ചില സുപ്രധാന സവിശേതകള്‍ എന്തെല്ലാമെന്ന് നോക്കാം.

  • 4 ഇഞ്ച് അമോലെഡ് ക്ലിയര്‍ബ്ലാക്ക് ഡിസ്‌പ്ലെ

  • 1.3 ജിഗാഹെര്‍ട്‌സ് എആര്‍എം 11 പ്രോസസര്‍

  • നോക്കിയ ബെല്ലി ഒഎസ്

  • 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 41 മെഗാപിക്‌സല്‍ ക്യാമറ

  • 32 ജിബി വരെ മെമ്മറി പിന്തുണ

  • 1400mAh ബാറ്ററി

808 വ്യുവര്‍വ്യൂവിനെക്കുറിച്ച് എല്ലാം അറിയാന്‍ ഈ ലേഖനം സഹായിക്കും.

Best Mobiles in India

Advertisement