പിന്നില്‍ അഞ്ച് ക്യാമറയും 2കെ സ്‌ക്രീനുമായി നോക്കിയ 9 പ്യുവര്‍വ്യൂ


ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പെന്റാ-ലെന്‍സ് ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണിനെ നോക്കിയ പുറത്തിറക്കി. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നാണ് ഫോണിന്റെ പേര്. 2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ഭാഗമായി ബാഴ്‌സലോണയില്‍ എച്ച്.എം.ടി ഗ്ലോബല്‍ നടത്തിയ പ്രസ് ഇവന്റിലാണ് പുതിയ ഫോണിന്റെ കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചത്.

ഏറ്റവും വലിയ പ്രത്യേകത

പിന്നിലെ അഞ്ച് ക്യാമറകള്‍ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്നു മോണോക്രോം ലെന്‍സും രണ്ട് ആര്‍.ജി.ബി ലെന്‍സും ഉള്‍ക്കൊള്ളുന്നതാണ് പിന്നിലെ അഞ്ച് ക്യാമറകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഓ.എസ് അധിഷ്ഠിതം തന്നെയാണ് ഈ ഫേണും. 5.99 ഇഞ്ച് 2കെ റെസലൂഷനുള്ള ഫോണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് കരുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 6 ജി.ബി റാമും ഫോണിലുണ്ട്.

നോക്കിയ 9 പ്യുവര്‍വ്യൂ വിലയും വിപണിയും

49,700 രൂപയ്ക്കടുത്താകും വിലയെന്നാണ് അറിയുന്നത്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത വിപണിയില്‍ ഫോണിന്റെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. മാര്‍ച്ച് 2019 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. ഇന്ത്യയിലെ വിപണിയും വിലയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സോള്‍ മിഡ്-നൈറ്റ് നിറഭേദത്തിലാണ് ഫോണ്‍ ലഭ്യമാവുക.

മറ്റ് സവിശേഷതകള്‍

ലഭ്യമായതില്‍വെച്ച് ഏറ്റവും മികച്ച പ്രോസസ്സറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീസില്‍ സര്‍ട്ടിഫൈഡ് ലെന്‍സ് ക്യാമറ സവിശേഷത വര്‍ദ്ധിപ്പിക്കുന്നു. 12 മെഗാപിക്‌സലിന്റെ മൂന്ന് മോണോക്രോം സെന്‍സര്‍, 12 മെഗാപിക്‌സലിന്റെ രണ്ട് ആര്‍ജി.ബി സെന്‍സര്‍ എന്നിവയാണ് പിന്നിലെ ക്യാമറകള്‍. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ സെന്‍ഫി ഷൂട്ടറാണ്.

എടുത്തുപറയേണ്ടതാണ്.

5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് പി-ഓലെഡ് സ്‌ക്രീനാണ് ഫോണിലുള്ളത്. 1440X2960 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 6ജി.ബി റാം 128 ജി.ബി ഇന്റെണല്‍ മെമ്മറി എന്നിവ ഫോണിലുണ്ട്. 3,320 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. വൈഫൈ 5, ബ്ലൂടൂത്ത് 5, എന്‍.എഫ്.സി കണക്ടീവിറ്റി ഫോണിലുണ്ട്. ഐ.പി 67 സുരക്ഷയും എടുത്തുപറയേണ്ടതാണ്.

വീടിനുള്ളിൽ ഫ്യൂഷൻ റിയാക്ടർ നിർമിച്ച്‌ 12 വയസ്സുകാരൻ

Most Read Articles
Best Mobiles in India
Read More About: nokia mobile news technology

Have a great day!
Read more...

English Summary

Nokia 9 PureView With Penta-Lens Camera, Snapdragon 845 SoC Launched at MWC 2019: Price, Specifications