നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!


ഒരിക്കൽ നഷ്ടമായ രാജ്യവും കിരീടവും തിരിച്ചുപിടിക്കാനുള്ള കഠിനശ്രമങ്ങളിലാണ് നോക്കിയ എന്ന് നമുക്കറിയാം. വിൻഡോസ് ഫോണുകളുമായി തിരിച്ചുവന്ന് ചെറിയ രീതിയിലുള്ള ഒരു ശ്രമം നടത്തിയെങ്കിലും ആൻഡ്രോയിഡിന് മുമ്പിൽ നോക്കിയ പതറുകയായിരുന്നു. അങ്ങനെ അവസാനം ആൻഡ്രോയിഡ് ഫോണുകൾ നോക്കിയ ഇറക്കാൻ തുടങ്ങി. അതോടെ നോക്കിയയുടെ നല്ല കാലം വീണ്ടും തുടങ്ങുകയായിരുന്നു. ഈയൊരു കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മികച്ച ഒരുപിടി ഫോണുകൾ കമ്പനി ഇറക്കുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ സ്മാർട്ഫോൺ ലോകം മൊത്തം ഞെട്ടാൻ പോകുന്ന അല്പം വലിയ ഒരു ഫോണുമായി നോക്കിയ എത്തുകയാണ്.

Advertisement

നോക്കിയ 9 എന്ന വലിയ ഫോൺ

നോക്കിയയെ സംബന്ധിച്ചെടുത്തോളവും നോക്കിയയുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ സംബന്ധിച്ചെടുത്തോളവും അല്പം വലിയ ഫോൺ തന്നെയാണ് ഈ വരാൻ പോകുന്ന നോക്കിയ 9. കാരണം നോക്കിയ ഫോണുകളിൽ ഇന്നുവരെ കാണാത്ത പല പുത്തൻ സവിശേഷതകളും ഈ ഫോണിൽ നമുക്ക് കാണാം. പുറത്തായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Advertisement
അഞ്ചു ക്യാമറകൾ

നോക്കിയ 9 വരാൻ പോകുന്നത് 5 ക്യാമറകളോടെയാണെന്ന് നമ്മൾ ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ട്. പുറത്തായ നോക്കിയയുടെ യഥാർത്ഥ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന മോഡൽ ഒരു പെന്റാ ക്യാമറ സെറ്റപ്പിൽ (5 ക്യാമറകൾ) ആയിരിക്കും എന്നതാണ്. ഒപ്പം എൽഇഡി ഫ്ലാഷും Zeiss ലോഗോയും ഉണ്ടാകും. ഈ അഞ്ചു ക്യാമറകളും വൃത്തത്തിൽ ആണ് ഫോണിന്റെ പിറകിൽ സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ ഒരു അധിക സെൻസർ കൂടെ നമുക്ക് ചിത്രത്തിൽ കാണാം. അതൊരു ലേസർ ഓട്ടോ ഫോക്കസ് സെൻസർ ആകാനാണ് സാധ്യത.

നോച്ച് ഉണ്ടാകുമോ?

ഇന്ന് സ്മാർട്ഫോൺ ലോകത്ത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് നോച്ച്. നോച്ച് ഉള്ള ഫോണുകളും ഇല്ലാത്ത ഫോണുകളും ഇന്നിറങ്ങുന്നുണ്ടെങ്കിലും മിക്ക കമ്പനികളും നോച്ച് ഉള്ള ഫോണുകളാണ് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ കമ്പനികൾക്കോ ഉപഭോക്താക്കൾക്കോ ഇന്നും വ്യക്തമല്ലാത്ത ഒന്നാണ് നോച്ച് ഉള്ള ഫോണുകൾ എന്തുമാത്രം ആളുകളെ ആകർഷിക്കുന്നുണ്ട് അല്ലെങ്കിൽ അരോചകമായി അനുഭവപ്പെടുന്നുണ്ട് എന്നത്. എന്തായാലും ഇവിടെ കാര്യങ്ങൾ നോക്കിയ 9ൽ എത്തുമ്പോൾ നോച്ച് ഉണ്ടോ ഇല്ലേ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

രണ്ടു മെമ്മറി ഓപ്ഷനുകൾ

മെമ്മറിയുടെ കാര്യത്തിൽ 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി ഇന്റെർണൽ മെമ്മറി എന്നിവയും പ്രതീക്ഷിക്കാം. അതുപോലെ ബാറ്ററിയുടെ കാര്യത്തിൽ നിലവിലുള്ള നോക്കിയ ബാറ്ററികളേക്കാൾ ഏറെ ഉയർന്ന കരുത്തുള്ള ഒരു ബാറ്ററിയായിരിക്കും ഫോണിനുണ്ടാവുക. 2019ൽ ആയിരിക്കും ഫോൺ വിപണിയിൽ എത്തുക.

പ്രധാന സവിശേഷതകൾ എന്തെല്ലാം?

ഓൺലൈനിൽ പുറത്തായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നോക്കിയ 9 എത്തുന്നത് 6.01 ഇഞ്ച് QHD OLED ഡിസ്പ്ളേയോടെയായിരിക്കും. 2.5D കോർണിങ് ഗൊറില്ല ഗ്ളാസ് കർവ്ഡ് ഡിസ്പ്ളേ സംരക്ഷണവും ഫോണിനുണ്ടാകും. പ്രോസസറിന്റെ കാര്യത്തിൽ Snapdragon 845 ആയിരിക്കും എന്നത് ഉറപ്പാണ്. എന്നാൽ ഒരുപക്ഷെ Snapdragon 855ൽ എത്തുവാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR: 8 കിടിലൻ സവിശേഷതകൾ!

Best Mobiles in India

English Summary

Nokia 9 rumor roundup: Features to expect.