അപ്പോളോ വിന്‍ഡോസ് ഫോണ്‍ 2012 പകുതിയോടെ


2012 പകുതിയോടെ മൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഒരു വന്‍ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് നോക്കിയയുടെ അണിയറയില്‍. കാരണം, 2012 പകുതിയോടെയാണ് അപ്പോളോ വിന്‍ഡോസ് ഫോണ്‍ പുറത്തിറങ്ങുന്നത്.

നോക്കിയയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈക്കല്‍ ഹാല്‍ബെര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദഗ്ധരുടോ അഭിപ്രായത്തില്‍ വ്യത്യസ്തമായ നിരവധി പ്രത്യേകതകളുണ്ട് അപ്പോളോ വിന്‍ഡോസ് ഫോണിന്.

Advertisement

വിന്‍ഡോസ് 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പോളോ വിന്‍ഡോസ് ഫോണ്‍ മൈക്രോസോഫ്റ്റിന്റെയും, നോക്കിയയുടേയും സംയുക്ത സംരംഭമാണെന്നു പറയാം. ഇതിനു മുന്‍പ് വിന്‍ഡോസ് 7.5 മാന്‍ഡോ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ ഹാന്‍ഡ്‌സെറ്റിന് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ അവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് അപ്പോളോ വിന്‍ഡോസ് ഫോണ്‍ എന്ന് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അവകാശപ്പെട്ടു.

Advertisement

എന്‍എഫ്‌സി ടെക്‌നോളജി കൂടി ഇവിടെ േൈമ്രാസോഫ്റ്റ് ഉള്‍പ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും, എന്തൊക്കെ അത്ഭുതങ്ങളുമായാണ് അപ്പോളോ വിന്‍ഡോസ് ഫോണ്‍ രംഗപ്രവേശം നടത്താന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പ്രവചിക്കുക പ്രയാസം.

മുമ്പത്തേക്കാള്‍ നോക്കിയ ഇത്തവണ മൈക്രോസോഫ്റ്റിനൊപ്പം തങ്ങളുടേതായ സംഭാവനകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയിടേയായി നോക്കിയ ബിസിനസില്‍ ഒരുപാടു പുറകോട്ടു പോയിരിക്കുകയാണ്. എന്നാല്‍ ഈ പുതിയ ഉല്‍പന്നത്തിന്റെ വരവോടെ നോക്കിയയ്ക്ക് പുതുജീവന്‍ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇനിനയും ഇനിയും നിരവധി ആന്‍ഡ്രോയിഡ് ഉല്‍പന്നങ്ങളും, ഐഒഎസ്5 പ്ലാറ്റ്‌ഫോമിലുള്ള ഉല്‍പന്നങ്ങളും ഇറങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപ്പോളോ വിന്‍ഡോസ് ഫോണിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.

Advertisement

അപ്പോളോ വിന്‍ഡോസ് ഫോണിനെ കുറിച്ചറിയാന്‍ കൂടുതലാളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിടാന്‍ നോക്കിയ ഇപ്പോള്‍ തയ്യാറല്ല. ഈ ആകാംക്ഷയ്ക്ക് വിരാമമാവാന്‍ അടുത്ത വര്‍ഷം പകുതിവരെ കാത്തിരിക്കേണ്ടി വരും.

Best Mobiles in India

Advertisement