നോക്കിയ ആഷ 303 ഫോണ്‍ മാര്‍ച്ചില്‍ ഇന്ത്യയിലെത്തും



1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള നോക്കിയ ആഷ 303 ഹാന്‍ഡ്‌സെറ്റ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നു. 2.6 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉള്ള ഈ ഫോണിന് പ്രോക്‌സിമിറ്റി സെന്‍സറും ഉണ്ട്.

32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യമുള്ള ഇതിന്റെ ബില്‍ട്ട് ഇന്‍ മെമ്മറി 100 എംബിയാണ്. 3.2 മെഗാപിക്‌സലാണ് ഇതിലെ ക്യാമറ. എഫ്എം റേഡിയോ, വീഡിയോ പ്ലെയര്‍, ഓഡിയോ പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.

Advertisement

3ജി, ജിപിആര്‍എസ്, വൈഫൈ, എഡ്ജ്, യുഎസ്ബി കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഈ നോക്കിയ മൊബൈലില്‍. വലിയ സ്‌ക്രീന്‍, QWERTY കീപാഡ് എന്നിവയും ഈ ആഷ ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.

Advertisement

ഫീച്ചറുകള്‍:

  • 2.6 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • QWERTY കീപാഡ്

  • 99 ഗ്രാം ഭാരം

  • 3.5 എംഎം ഓഡിയോ ജാക്ക്

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • വൈഫൈ

  • എ2ഡിപി, ഇഡിആര്‍ എന്നിവയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • വാപ്, എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് ബ്രൗസറുകള്‍

  • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

  • 2ജിയില്‍ 720ഉം, 3ജിയില്‍ 840ഉം മണിക്കൂറുകള്‍ വീതം സ്റ്റാന്റ്‌ബൈ സമയം

  • 2ജിയില്‍ 8 മണിക്കൂര്‍ 10 മിനിട്ടും, 3ജിയില്‍ 7 മണിക്കൂര്‍ 10 മിനിട്ടും ടോക്ക് ടൈം

  • 47 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് സമയം

ആന്‍ഗ്രി ബേഡ്‌സ് ലൈറ്റ് പോലുള്ള ഡെയിമുകളും ഈ നോക്കിയ ആഷ ഫോണിലുണ്ട്. വാട്ട്‌സ്ആപ് മെസ്സേജിംഗ്, നോക്കിയ മാപ്‌സ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.

Advertisement

ചുവപ്പ്, സില്‍വര്‍, വെള്ള, ഗ്രാഫൈറ്റ് പച്ച, പര്‍പ്പിള്‍ നിറങ്ങളില്‍ എത്തുന്നുണ്ട് നോക്കിയ ആഷ 303 ഫോണ്‍. 2011 ഒക്ടോബറില്‍ ലുമിയ ഫോണുകള്‍ക്കൊപ്പം ആണ് ആഷ സീരീസ് ഫോണുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. വരുന്ന മാര്‍ച്ച് മുതല്‍ ആഷ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാവും. 9,000 രൂപയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ വില.

Best Mobiles in India

Advertisement