നോകിയ ആശ 500, 502, 503; സാമ്യവും വ്യത്യാസങ്ങളും


ഫിന്നിഷ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോകിയ കഴിഞ്ഞ ദിവസമാണ് ആശ സീരീസില്‍ പെട്ട മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയത്. ആശ 500, 502, 503 എന്നിവയാണ് അബുദാബിയില്‍ നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തത്.

Advertisement

മൂന്നു ഹാന്‍ഡ്‌സെറ്റുകളും ഇതുവരെ ഇറങ്ങിയ നോകിയ ഫോണുകളില്‍ നിന്ന് വേറിട്ട ഡിസൈനുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഡ്യുവല്‍ ഷോട് ലെയറിംഗ് എന്നാണ് നോകിയ ഈ രൂപകല്‍പനയെ വിശേഷിപ്പിക്കുന്നത്.

Advertisement

6500 രൂപയില്‍ താഴെ വിലവരുന്ന മൂന്നു ഫോണുകളും ഒരുപോലെ ഇരിക്കുമെങ്കിലും സാങ്കേതികമായാണ് വേറിട്ടു നില്‍ക്കുന്നത്. എന്തെല്ലാമാണ് ആ വ്യത്യാസങ്ങള്‍ എന്ന് ചുവടെ കൊടുക്കുന്നു.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

#1

നോകിയ ആശ 500-ന്റെ സ്‌ക്രീന്‍ സൈസ് 2.8 ഇഞ്ച് ആണ്. എന്നാല്‍ ആശ 502, 503 എന്നിവയ്ക്ക് 3 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉള്ളത്. മൂന്നു ഫോണുകള്‍ക്കും 320-240 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ QVGA LCD ഡിസ്‌പ്ലെയാണ്. ആശ 503-ന് വരവീഴാതിരിക്കാന്‍ സഹായിക്കുന്ന ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷനുണ്ട്.

 

#2

മൂന്നു ഫോണുകളിലും നോകിയയുടെ ആശയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എങ്കിലും 503-ല്‍ ആശ 1.2 ഉപയോഗിക്കുമ്പോള്‍ മറ്റു രണ്ടു ഫോണിലും പഴയ വേര്‍ഷനായ ആശ 1.1 ആണ് ഉള്ളത്. മൂന്ന് ഫോണിലും 64 എം.ബി. റാം ആണ് ഉള്ളത്.

 

#3

ആശ 502, 503 എന്നിവയില്‍ LED ഫ് ളാഷോടു കൂടിയ 5 എം.പി. ക്യാമറയാണ് ഉള്ളത്. ആശ 500-ല്‍ 2 എം.പി. ക്യാമറ. മൂന്നു ഫോണുകളിലും ഫ്രണ്ട് ക്യാമറയില്ല.

 

#4

ഡ്യുവല്‍ സിം ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ (ഓപ്ഷനല്‍), 2 ജി, വൈ-ഫൈ, ബ്ലുടൂത്ത് 3.0, SLAM, എഫ്.എം. റേഡിയോ എന്നിവയാണ് മൂന്നിലും പൊതുവായുള്ളത്. ആശ 503-ല്‍ 3ജി സപ്പോര്‍ട് ചെയ്യും.

 

#5

ഇന്റേണല്‍ മെമ്മറി സ്‌റ്റോറേജ് എത്രയെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍ മൂന്നു ഫോണിലും മൈക്രോ എസ്.ഡി. കാര്‍ഡ് വഴി 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

 

#6

നോകിയ ആശ 503-ല്‍ 1110 mAh ബാറ്ററിയാണ് ഉള്ളത്. 2 ജിയില്‍ 12 മണിക്കൂര്‍ ടോക് ടൈമും 20 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുന്നുണ്ട്. ആശ 502-ലും 1110 mAh ബാറ്ററിയാണെങ്കിലും 13.7 മണിക്കൂര്‍ സംസാര സമയവും 24 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയവുമാണ് നല്‍കുന്നത്. ആശ 500-ല്‍ അല്‍പം കൂടി ഉയര്‍ന്ന ബാറ്ററിയാണ്. 1200 mAh. 14 മണിക്കൂര്‍ സംസാര സമയവും 22 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് നല്‍കുന്നത്.

 

#7

ആശ 500-ന് 69 ഡോളറാണ് (4250 രൂപ) വില. ആശ 502-ന് 89 ഡോളറും(5490 രൂപ), ആശ 503-ന് 99 ഡോളറു(6100 രൂപ)മാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ടാക്‌സുകള്‍ ഇല്ലാതെയുള്ള വിലയാണ് ഇത്. മൂന്നു ഫോണുകളും കടും ചുവപ്പ്, കടും പച്ച, സിയാന്‍, മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും.

 

#8

ഇതില്‍ നിന്നും മൂന്നു ഫോണുകളും താരതമ്യം ചെയ്യുമ്പോള്‍ ആശ 503-ആണ് ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാം. 3 ജി സപ്പോര്‍ട്, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 5 എം.പി. ക്യാമറ എന്നിവയെല്ലാം ആശ 503-നെ വേറിട്ടു നിര്‍ത്തുന്നു.

Best Mobiles in India