ആശ, ലുമിയ ഫോണുകളുമായി നോക്കിയ


QWERTY കീപാഡുകളും, സാധാരണ കീപാഡുകളുമായി നാലു ഹാന്‍ഡ്‌സെറ്റുകളുമായെത്തുകയാണ് നോക്കിയ. ലോ, മിഡ് റേഞ്ച് മോഡലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന മൊബൈല്‍ ഫോണുകളാണ് ആശ സീരീസ് എന്ന പേരില്‍ നോക്കിയ ഇറക്കുന്ന ഈ നാലു ഫോണുകള്‍.

കാഴ്ചയില്‍ ഇരട്ടകള്‍ എന്നു തോന്നിപ്പിക്കുന്ന ആശ 200, ആശ 201 എന്നിവയാണ് ഈ നാലു പുതിയ ഹാന്‍ഡ്‌സെറ്റുകളില്‍ രണ്ടെണ്ണം. ഇവ തമ്മിലുള്ള കാര്യമായ വ്യത്യാസം എന്നു പറയുന്നത് ഒരെണ്ണം ഡ്യുവല്‍ സിം ഫോണ്‍ ആണെന്നതാണ്. ആശ 200 ആണ് ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ്.

Advertisement

ഈയൊരു വ്യത്യാസം അവഗണിച്ചാല്‍ പിന്നെ ഇവ രണ്ടും ഏറെക്കുറെ ഒരുപോലെയാണ്. QWERTY കാപാഡ്, വലിയ സ്‌ക്രീന്‍, 2 മെഗാപിക്‌സല്‍ ക്യാമറ, മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍, എഫ്എം റേഡിയോ എന്നിവയെല്ലാം ഇരു ഹാന്‍ഡ്‌സെറ്റുകളുടേയും പൊതു സവിശേഷതകളില്‍ പെടുന്നു.

Advertisement

QWERTY കീപാഡോഡു കൂടിയ ആശ 303 ആണ് മറ്റൊരു ഹാന്‍ഡ്‌സെറ്റ് ആണ്. 2.6 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍, ടച്ച് ഫെസിലിറ്റി, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവ ആശ 303 ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ആശ സീരീസ് ഹാന്‍ഡ്‌സെറ്റുകളില്‍ നാലാമത്തെ ഫോണ്‍ ആണ് ആശ 300. സാധാരണ കീപാഡുകളാണ് ഈ നോക്കിയ ഹാന്‍ഡ്‌സെറ്റിനുള്ളത്. 2.4 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഈ ഫോണിന് 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട് എന്നുള്ളത് ആരെയും അമ്പരപ്പിക്കും. അതുപോലെതന്നെ ബ്ലൂടൂത്ത്, മറ്റു മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ എന്നിവയും ഈ ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

Advertisement

ആശ സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം പുറത്തിറങ്ങിയ മറ്റു നോക്കിയ ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ ലുമിയ 710 ഉം, 800 ഉം. ഏറ്റവും പുതിയ ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഫോണുകള്‍ ആശ ഫോണുകളേക്കാളും കുറച്ചു കൂടി മികച്ചു നില്‍ക്കും എന്നതില്‍ സംശയമില്ല.

ഇരു ലുമിയ ഫോണുകള്‍ക്കും 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട്. ഇതിന്റെ 3.7 ഇഞ്ച് സ്‌ക്രീന്‍ ഗുണമേന്‍മയുടെ കാര്യത്തിലും മികച്ചു നില്‍ക്കുന്നു. ലുമിയ 800ന്റെ ക്യാമറ 8 മെഗാപിക്‌സലും, ലുമിയ 710ന്റെ ക്യാമറ 5 മെഗാപിക്‌സല്‍ മാത്രവുമാണ്.

മികച്ച ബാറ്ററി ബാക്ക്അപ്പ് കാഴ്ച വെക്കുന്ന ഈ ഹാന്‍ഡ്‌സെറ്റുകളില്‍ വൈഫൈ കണക്റ്റിവിറ്റിയും ഉണ്ട്. പേരുകള്‍ തമ്മിലുള്ള സാമ്യം പക്ഷേ വിലയില്‍ കാണാനില്ല. കാഴ്ചയിലും മികച്ചു നില്‍ക്കുന്ന നോക്കിയ ലുമിയ 800ന്റെ വില 29,000 രൂപയാണ്. എന്നാല്‍ നോക്കിയ ലുമിയ 710ന്റെ വില 18,500 രൂപയാണ്.

Advertisement

ആശ സീരീസ് ഹാന്‍ഡ്‌സെറ്റുകളുടെ വിലവിവരം ഇങ്ങനെയാണ്, ഇരട്ട ഫോണുകളായ ആശ200, ആശ 201 എന്നിവ വിലയുടെ കാര്യത്തിലും സമാനത പുലര്‍ത്തുന്നു. ഇരു ഫോണുകള്‍ക്കും ഏതാണ്ട് 4,200 രൂപയോളം വീതമാണ് വില.

ആശ 303ന്റെ വില 8,000 രൂപ മുതല്‍ 9,000 രൂപ വരെയാണ്. അതുപോലെ, ആശ 300ന്റെ വില 6,000 രൂപയോളവും ആയിരിക്കും.

Best Mobiles in India