അടിമുടി പുതുമയുമായി നോക്കിയ ജെം വരുന്നു


കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെക്കാലമായി മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ സേവനം നടത്തിക്കൊണ്ടിരിക്കുകയാണ് നോക്കിയ.  എല്ലാതരത്തിലുള്ള ആളുകളെയും തൃപ്തിപ്പെടുത്തും വിധം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ നോക്കിയ എന്നും ബദ്ധശ്രദ്ധരാണ്.  ഒരു മൊബൈല്‍ഫോണ്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസ്സിലേക്ക് വരുന്ന പേര് നോക്കിയയാണ് എന്നൊരു അവസ്ഥ വകരെയെത്തി നോക്കിയയുടെ വളര്‍ച്ച.

25ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന ഈ വേളയില്‍ തികച്ചും വ്യത്യസ്തവും, മികച്ചതുമായ ഉല്‍പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കണമെന്നാണ് നോക്കിയയുടെ ആഗ്രഹം.  ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന നോക്കിയ ജെം ഇതിനൊരുദാഹരണമാണ്.

Advertisement

സമീപ ഭാവിയില്‍ തന്നെ ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ള ടച്ച് ഫോണുകള്‍ വിസ്മൃതിയിലാവാന്‍ സാധ്യതയുണ്ട്.  കാരണം തികച്ചും നൂതനമായ ടെക്‌നോളജിയാണ് നോക്കിയ ജെമ്മില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഒരു അടിമുടി ടച്ച് സ്‌ക്രീനുമായാണ് നോക്കിയ ജെം രംഗപ്രവേശം നടത്തുക.

Advertisement

കൂടുതല്‍ വ്യക്തമായി പറയുകയാണെങ്കില്‍, ഹാന്‍ഡ്‌സെറ്റിന്റെ ഫ്രണ്ട് പാനല്‍, ബാക്ക് പാനല്‍, നാലു അരികുവശങ്ങളും, അങ്ങനെ ഫോണ്‍ മൊത്തമായി ടച്ച് സ്‌ക്രീന്‍ ആയി ഉപയോഗിക്കാം!  ഈ ടെക്‌നോളജി എത്രത്തോളം നൂതനവും, വ്യത്യസ്തവുമാണെന്ന് ഇനി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ഒരു അടിമുടി കസ്റ്റമൈസ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് നോക്കിയ ജെം എന്ന പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പിറവിക്കു പിന്നിലെ ലക്ഷ്യം.  അതായത്, ഓരോരുത്തര്‍ക്കും തങ്ങളുടെ നോക്കിയ ജെമ്മില്‍ എവിടെ ഏതു ബട്ടണ്‍ വേണം എന്നു തീരുമാനിക്കാന്‍ പറ്റും.

മറ്റൊരു പ്രധാന പ്രത്യേകത എന്താണെന്നു വെച്ചാല്‍, എപ്പോള്‍ വേണമെങ്കിലും, ഒരു പുതിയ ഫോട്ടോ എടുത്ത് അതു ഹാന്‍ഡ്‌സെറ്റില്‍ അപ്ലൈ ചെയ്ത് ഹാന്‍ഡ്‌സെറ്റിന്റെ ലുക്ക് തന്നെ അടിമുടി മാറ്റാം എന്നതാണ്.

Advertisement

വിസ്മയിപ്പിക്കുന്ന ഈ പുത്തന്‍ ടെക്‌നോളജി എങ്ങനെ, എവിടെ ക്യാമറ ലെന്‍സിനു സ്ഥാനം നല്‍കും എന്നാണ് നമുക്കിനി അറിയേണ്ടത്.  ഇത്രയധികം വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നോക്കിയ നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും ഉത്തരം നല്‍കിക്കൊണ്ടു തന്നെയായിരിക്കും നോക്കിയ ജെം പുറത്തിറക്കുക എന്നു പ്രത്യാശിക്കാം.

എന്നിരിക്കിലും, സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ ഇത്തരം ഒരു ടെക്‌നോളജി പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കുമോ എന്നു കണ്ടറിയണം.  ഏതായാലും ലോകത്തെമ്പാടുമുള്ളവര്‍ ഈ നൂതന ടെക്‌നോളജിയെ കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇത്രയ്ക്കും സങ്കീര്‍ണ്ണവും, വ്യത്യസ്തവും, നൂതനവുമായ ഈ ടെക്‌നോളജിയില്‍ ഒരു ഹാന്‍ഡ്‌സെറ്റ് അതിന്റെ പൂര്‍ണ്ണതയില്‍ പുറത്തിറക്കണമെങ്കില്‍ അത്യാവശ്യം സമയം ആവശ്യമാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.  അതിനാല്‍ ഈ അത്ങുത ഫോണിനെ കുറിച്ച് കൂടുതലറിയാനും, സ്വന്തമാക്കാനും കുരച്ചധികകാലം തന്നെ നമുക്ക് കാത്തിരിക്കേണ്ടി വന്നേക്കാം.  എത്ര വില വരും നോക്കിയ ജെമ്മിന് എന്നതും ഇപ്പോള്‍ തികച്ചും പ്രവചനാതീതം.

Best Mobiles in India

Advertisement