നോക്കിയയുടെ വളയും ഫോണ്‍, കൈനറ്റിക്


ഇന്റേണല്‍ ഡാമേജ് ഉണ്ടാകാന്‍ സാധ്യത കുറവുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ എന്നും നോക്കിയ ശ്രദ്ധിക്കുന്നതാണ് നോക്കിയയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. ഇപ്പോള്‍ നോക്കിയ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തിലാണ്.

പുറത്തു വരാനിരിക്കുന്ന പ്രമുഖ നോക്കിയ ഉല്‍പന്നങ്ങളില്‍ ഒന്നാണ് നോക്കിയ കൈനറ്റിക്. നോക്കിയ വേള്‍ഡ് ഷോയില്‍ നോക്കിയ കൈനറ്റിക്കിന്റെ പ്രോട്ടോടൈപ്പ് വേര്‍ഷന്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇതില്‍ നിന്നും വരാനിരിക്കുന്ന നോക്കിയ കൈനറ്റിക്കിനെ കുറിച്ച് ഒരു രൂപം ആളുകള്‍ക്കു ലഭിക്കും.

Advertisement

എങ്ങോട്ടു വേണമെങ്കിലും വളയ്ക്കാന്‍ കഴിയും ഈ പുതിയ നോക്കിയ ഫോണ്‍ എന്നതാണിതിന്റെ എടുത്തു പറയത്തക്ക ഒരു സവിശേഷത. വാട്ടര്‍ ഫ്രൂഫ് ആണ്, വളരെ കട്ടിയും ഉറപ്പുമുള്ളതാണ് എന്നിവയും കൈനറ്റിക്കിന്റെ പ്രത്യേകതകള്‍.

Advertisement

ഈ ഹാന്‍ഡ്‌സെറ്റ് വളച്ചുകൊണ്ട് ഒരു ഇമേജ് സൂം ചെയ്യാന്‍ കഴിയുന്നു എന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. മുകളിലേക്ക്, ഇടത്തേ മൂലയിലേക്ക് വളയ്ക്കുമ്പോള്‍ മെനു സെലക്റ്റ് ചെയ്യാനുള്ള ഒപ്ഷന്‍ വരും.

ഒരു കൂട്ടം കാര്‍ബണ്‍ നാനോ റ്റിയൂബുകള്‍ ഇലാസ്‌റ്റോമീറ്ററില്‍ ഉറപ്പിച്ചു വെക്കുക വഴിയാണ് ഈ ഹാന്‍ഡ്‌സെറ്റ് ആവശ്യപോലെ വളയ്ക്കാന്‍ സാധിക്കുന്നത്. അതായത് ഒരു വശത്തേയ്ക്ക് വളയ്ക്കുമ്പോള്‍ നമുക്ക് ഫോട്ടോ എടുക്കാന്‍ സാധിയ്ക്കുന്നു. ഇനി വേറൊരു രീതിയില്‍ വളയ്ക്കുമ്പോള്‍ മറ്റൊരു പ്രവര്‍ത്തനം നടക്കുന്നു.

ഫോണിലേക്കു നോക്കാതെ തന്നെ ഫോണ്‍ ഓപറേറ്റു ചെയ്യാന്‍ കഴിയുക, ഇമെയിലുകള്‍ സ്‌ക്രോള്‍ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും ആ ഹാന്‍ഡ്‌സെറ്റിനുണ്ട്.

Advertisement

തികച്ചും വ്യത്യസ്തവും, രസകരവും, ഗുണപരവുമായ സവിശേഷതകളോടു കൂടിയ ഈ പുതിയ നോക്കിയ ഗാഡ്ജറ്റ് ഹര്‍ഷാരവത്തോടെ തന്നെ സ്വീകതിക്കപ്പെടും എന്നു പ്രതീക്ഷിയ്ക്കാം.

Best Mobiles in India

Advertisement