നോകിയ ലൂമിയ സീരീസില്‍ പുതിയ മൂന്നു സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു


മൈക്രോമാക്‌സ് ബില്‍ഡ 2014-ല്‍ നോകിയ പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. ലൂമിയ 930, ലൂമിയ 635, ലൂമിയ 630 എന്നിവയാണ് മുന്‍ നോകിയ സി.ഇ.ഒ സീറ്റിഫന്‍ എലപ് അവതരിപ്പിച്ചത്. ഇതില്‍ ലൂമിയ 630, 635 എന്നിവ താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളാണ്. ലൂമിയ 930-ന് വില അല്‍പം കൂടുതലാണുതാനും.

Advertisement

നേരത്തെ ഇറക്കിയ ലൂമിയ 520-ന്റെ വിജയമാണ് പുതിയ ഫോണുകള്‍ പുറത്തിറക്കാന്‍ മപ്രരണയായതെന്ന് സ്റ്റീഫന്‍ എലപ് പറഞ്ഞു. ലൂമിയ 630-ന്റെ സിംഗിള്‍ സിം വേരിയന്റിന് 159 ഡോളറും (ഏകദേശം 9524 രൂപ) ഡ്യുവല്‍ സിം വേര്‍ഷന് 169 ഡോളറും (10,123 രൂപ) ആണ് വില. ലൂമിയ 630-ന്റെ 4 ജി വേര്‍ഷനായ ലൂമിയ 635-ന് 189 ഡോളര്‍(11,321 രൂപ) വില വരും.

Advertisement

അതേസമയം ലൂമിയ 930-ന് 599 ഡോളറാണ് വില. ഏകദേശം 35,892 രൂപ. മൂന്നു ഫോണുകളിലും വിന്‍ഡോസ് ഫോണ്‍ 8.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇതില്‍ ലൂമിയ 630, 930 ഫോണുകള്‍ ജൂണില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യും.

മൂന്നു ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

നോകിയ ലൂമിയ 930

5 ഇഞ്ച് ഫുള്‍ HD ട്രൂ ബ്ലാക്, ക്ലിയര്‍ ബ്ലാക് ഡിസ്‌പ്ലെ,
1920-108ഢ പിക്‌സല്‍ റെസല്യൂഷന്‍
2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല)
7 ജി.ബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജ്
20 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
4 ജി LTE, വൈ-ഫൈ, ബ്ലുടൂത്ത്,
2420 mAh ബാറ്ററി

 

നോകിയ ലൂമിയ 630

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
1.2 GHz സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍,
512 എം.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍
5 എം.പി. പ്രൈമറി ക്യാമറ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്
1830 mAh ബാറ്ററി

 

നോകിയ ലൂമിയ 635

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
1.2 GHz സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍,
512 എം.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍
5 എം.പി. പ്രൈമറി ക്യാമറ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്
1830 mAh ബാറ്ററി
4 ജി LTE സപ്പോര്‍ട്

 

നോകിയ ലൂമിയ 930, 630, 635

മൂന്നു ഫോണുകളും പരിഗണിച്ചാല്‍ ലൂമിയ 930 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണാണ്. വില അല്‍പം കൂടുതലാണെങ്കിലും സാേങ്കതികമായും മികച്ചുനില്‍ക്കുന്നുണ്ട്. അതേസമയം ലൂമിയ 630-ഉം 635-ഉം താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളാണ്. ലൂമിയ 630- ലൂമിയ 635-ഉം തമ്മിലുള്ള പ്രധാന വ്യത്യാസം 635-ല്‍ 4 ജി LTE സപ്പോര്‍ട് ഉണ്ട് എന്നുള്ളതാണ്.

 

നോകിയ ലൂമിയ 930, 630, 635

മൂന്നു ഫോണുകളിലും വിന്‍ഡോസ് ഫോണ്‍ 8.1 ആണ് ഒ.എസ്. ആപ്പിളിന്റെ സിരിക്കും ഗൂഗിളിന്റെ ഗൂഗിള്‍ നൗവിനും വെല്ലുവിളി ഉയര്‍ത്തുന്ന മൈമക്രാസോഫറ്റിന്റെ കോര്‍ടാന എന്ന വോയ്‌സ് അസിസ്റ്റന്റാണ് വിന്‍ഡോസ് ഫോണ്‍ 8.1-ന്റെ പ്രധാന ആകര്‍ഷണം. കൂടാതെ പരിഷ്‌കരിച്ച നിരവധി ഫീച്ചറുകളും ഫോണിലുണ്ട്.

 

Best Mobiles in India