നോകിയ ലൂമിയ സീരീസില്‍ രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

ഫിന്നിഷ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ നോകിയ ലൂമിയ സീരീസില്‍ പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകള്‍ പ്രഖ്യാപിച്ചു. ലൂമിയ 1520, 1320 എന്നിവയാണ് അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക ചടങ്ങില്‍ അവതരിപ്പിച്ചത്.

Advertisement

ലൂമിയ സീരീസില്‍ പെട്ട 1520, 1320 എന്നിവ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ ഫാബ്ലറ്റുകളാണ്. രണ്ടു ഫോണുകള്‍ക്കും 6 ഇഞ്ച് സ്‌ക്രീന്‍ സൈസാണ്. ഇതില്‍ ലൂമിയ 1520 ഈ വര്‍ഷം അവസാനവും ലൂമിയ 1320 അടുത്ത വര്‍ഷം ആദ്യവും വിപണിയില്‍ ലഭ്യമാവും.

Advertisement

ലൂമിയ 1520 മഞ്ഞ, വെള്ള, കറുപ്പ്, ഗ്ലോസി നിറങ്ങളില്‍ ലഭിക്കുമ്പോള്‍ യൂമിയ 1320 ഓറഞ്ച്, വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളില്‍ ലഭിക്കും. രണ്ടു ഫോണുകളുടെയും കൂടുതല്‍ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ.

നോകിയ ലൂമിയ 1520

1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലൂമിയ 1520-നുള്ളത്. 2.2 GHz സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം എന്നവിയുള്ള ഫോണില്‍ വിന്‍ഡോസ് 8 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവ കൂടാതെ സൗജന്യമായി 7 ജി.ബി. സ്‌കൈ ഡ്രൈവ് സ്‌പേസും നല്‍കുന്നുണ്ട്.

ക്യാമറ

ക്യാമറയുടെ കാര്യമെടുത്താല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 20 എം.പി. പ്യുവര്‍ വ്യൂ ക്യാമറയാണ് ലൂമിയ 1520-ല്‍ ഉള്ളത്. എല്ലാ സ്മാര്‍ട് ക്യാമറ ആപ്ലിക്കേഷനുകളും ഒന്നിച്ചു ചേര്‍ന്ന നോകിയ ക്യാമറ ആപ്ലിക്കേഷനും ഫോണിലുണ്ട്.

ബാറ്ററി

3400 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 27.4 മണിക്കൂര്‍ സംസാര സമയവും 32 ദിവസം സ്റ്റാന്‍ഡ്‌ബൈ മോഡുാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലൂമിയ 1320

720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലൂമിയ 1320-നുള്ളത്. 1.7 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി.കാര്‍ഡ് സ്ലോട്ട് 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് നോകിയ ക്യാമറ, HERE മാപ്‌സ്, നോകിയ മ്യൂസിക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി വരും.

ക്യാമറയും ബാറ്ററിയും

5 മെഗാപിക്‌സല്‍ ക്യാമറയാണ് ലൂമിയ 1320-ല്‍ ഉള്ളത്. ലൂമിയ 1520-നു സമാനമായി 3400 mAh ബാറ്ററി തന്നെയാണ് 1320-ലും ഉള്ളത്. 25 മണിക്കൂര്‍ സംസാര സമയവും 28 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് കമ്പനി അവകാശപ്പെടുന്നത്.

വില

ലൂമിയ 1520-ന് 46000 (749 ഡോളര്‍) രൂപയോളമാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹോംകോംഗ്, സിങ്കപ്പൂര്‍, യു.എസ്., ചൈന, യു.കെ., ഫ്രാന്‍സ്, ജര്‍മനി, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ലഭ്യമാവുക.

അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന ലൂമിയ 1320-ന് താരതമ്യേന വില കുറവാണ്. ഏകദേശം 21000 (339 ഡോളര്‍) രൂപയാണ്.

Nokia Lumia 1520

1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലൂമിയ 1520-നുള്ളത്. 2.2 GHz സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം എന്നവിയുള്ള ഫോണില്‍ വിന്‍ഡോസ് 8 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവ കൂടാതെ സൗജന്യമായി 7 ജി.ബി. സ്‌കൈ ഡ്രൈവ് സ്‌പേസും നല്‍കുന്നുണ്ട്.

നോകിയ ലൂമിയ 1520

ക്യാമറയുടെ കാര്യമെടുത്താല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 20 എം.പി. പ്യുവര്‍ വ്യൂ ക്യാമറയാണ് ലൂമിയ 1520-ല്‍ ഉള്ളത്. എല്ലാ സ്മാര്‍ട് ക്യാമറ ആപ്ലിക്കേഷനുകളും ഒന്നിച്ചു ചേര്‍ന്ന നോകിയ ക്യാമറ ആപ്ലിക്കേഷനും ഫോണിലുണ്ട്.

നോകിയ ലൂമിയ 1520

3400 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 27.4 മണിക്കൂര്‍ സംസാര സമയവും 32 ദിവസം സ്റ്റാന്‍ഡ്‌ബൈ മോഡുാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Nokia Lumia 1320

720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് ഡിസ്‌പ്ലെയാണ് ലൂമിയ 1320-നുള്ളത്. 1.7 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി.കാര്‍ഡ് സ്ലോട്ട് 7 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് നോകിയ ക്യാമറ, HERE മാപ്‌സ്, നോകിയ മ്യൂസിക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി വരും.

ലൂമിയ 1320

5 മെഗാപിക്‌സല്‍ ക്യാമറയാണ് ലൂമിയ 1320-ല്‍ ഉള്ളത്. ലൂമിയ 1520-നു സമാനമായി 3400 mAh ബാറ്ററി തന്നെയാണ് 1320-ലും ഉള്ളത്. 25 മണിക്കൂര്‍ സംസാര സമയവും 28 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് കമ്പനി അവകാശപ്പെടുന്നത്.

ലൂമിയ 1320

ലൂമിയ 1520-ന് 46000 (749 ഡോളര്‍) രൂപയോളമാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹോംകോംഗ്, സിങ്കപ്പൂര്‍, യു.എസ്., ചൈന, യു.കെ., ഫ്രാന്‍സ്, ജര്‍മനി, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ലഭ്യമാവുക.
അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന ലൂമിയ 1320-ന് താരതമ്യേന വില കുറവാണ്. ഏകദേശം 21000 (339 ഡോളര്‍) രൂപയാണ്.

Best Mobiles in India