നോക്കിയ 610 എന്‍എഫ്‌സി വേര്‍ഷന്‍ പുറത്തിറക്കി



നോക്കിയ ലൂമിയ 610 എന്‍എഫ്‌സി വേര്‍ഷന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നറിയപ്പെടുന്ന എന്‍എഫ്‌സി മൊബൈല്‍ ഉപകരണങ്ങളില്‍ പേയ്‌മെന്റ് സൗകര്യത്തിനാണ് ഏറെയും ഉപയോഗിച്ച് വരുന്നത്. വിിന്‍ഡോസ് ഫോണ്‍ 7.5 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 800 മെഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസറാണുള്ളത്. 12,000 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ വില.

ലൂമിയ 610 എന്‍എഫ്‌സിയുടെ മറ്റ് സവിശേഷതകള്‍

Advertisement
  • 3.70 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

  • എല്‍ഇഡി ഫഌഷ് പിന്തുണയുള്ള 5 മെഗാപിക്‌സല്‍ ക്യാമറ

  • 720പിക്‌സല്‍ എച്ച്ഡി വീഡിയോ പിന്തുണ

  • 8000 എംബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്

  • ജിപിആര്‍എസ്, എഡ്ജ്, 3ജി കണക്റ്റിവിറ്റികള്‍

  • 1300mAh സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി

Advertisement

2ജി കണക്റ്റിവിറ്റിയില്‍ 670 മണിക്കൂറും 3ജിയില്‍ 720 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമും ലഭിക്കും. 10.50 മണിക്കൂര്‍ (2ജി), 9.50 മണിക്കൂര്‍ (3ജി) ടോക്ക്‌ടൈമാണ് ഈ ബാറ്ററിയിലൂടെ ലൂമിയ 610 വാഗ്ദാനം ചെയ്യുന്നത്.

Best Mobiles in India

Advertisement