നോക്കിയ ലുമിയ 800ന്റെ പ്രത്യേക എഡിഷന്‍ വെള്ള നിറത്തില്‍



വിന്‍ഡോസ് പ്ലാറ്റ്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലുമിയ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  ഇവയുടെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമും, മികച്ച ഫീച്ചറുകളുമാണ് ഇതിര വലിയ സ്വീകാര്യതയ്ക്ക് കാരണം.

നോക്കിയ ലുമിയ ഹാന്‍ഡ്‌സെറ്റുകള്‍ കറുപ്പ്, സിയാന്‍, നീല നിറങ്ങളിലാണ് ഇറങ്ങിയിരിക്കുന്നത്.  ഇപ്പോള്‍ നോക്കിയ ലൂമിയ 800 ഫോണിന്റെ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നു.  വെള്ള നിറത്തിലായിരിക്കും ഈ പുതിയ എഡിഷന്‍ ലുമിയ 800 പുറത്തിറങ്ങുക.

Advertisement

അതേ സമയം ലുമിയ 900, 910 എന്നീ ഹാന്‍ഡ്‌സെറ്റുകളും വെള്ള നിറത്തിലിറങ്ങാന്‍ പോകുന്നു എന്നും കേള്‍ക്കുന്നുണ്ട്.

Advertisement

നോക്കിയ ലുമിയ 800 വെള്ള നിറത്തില്‍ കൂടുതല്‍ മനോഹരമാണ്.  സ്‌ക്രീനിന് ഒരു കറുപ്പ് ഷെയ്ഡാണിവിടെ.  അതിനാല്‍ ഹാന്‍ഡ്‌സെറ്റിന്റെ മുന്‍ഭാഗത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ഇതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.  ലുമിയ 900ന്റെ വെള്ള എഡിഷനും ഇങ്ങനെ തന്നെയായിരിക്കും.

സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ലുമിയ 900ന്റെ ക്യാമറ 8 മെഗാപിക്‌സല്‍ ആണ്.  നോക്കിയ 800 ഫോണിനുള്ള ഏതാണ്ട് എല്ലാ പ്രത്യേകതകളോടും കൂടിയായിരിക്കും ലുമിയ 900ഉം പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 3.7 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ ലുമിയ 800 ഹാന്‍ഡ്‌സെറ്റിന്റേത്.  ഗോറില്ല ഗ്ലാസ് കവറിംഗോടെ വരുന്നതിനാല്‍ ഇതിന്റെ ഡിസ്‌പ്ലേ പെട്ടെന്നു കേടു വരില്ല.  16 ജിബിയാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി.  512 എംബി റാമും ഉണ്ട് ഇതിന്.

Advertisement

എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല എന്നതാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഒരേയൊരു പോരായ്മയായി പറയാവുന്നത്.  കാള്‍ സെയ്‌സ് ഒപ്റ്റിക്‌സ്, ഓട്ടോ ഫോക്കസ് എന്നീ സൗകര്യങ്ങളുള്ളതാണ് ഇതിന്റെ ക്യാമറ.  വെളിച്ചം കുറവുള്ളപ്പോഴും ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്ന ഡ്യുവല്‍ എല്‍ഇഡി ഫഌഷും ഇതിലുണ്ട്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്.  1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ സിപിയു ആണിതിന്റേത്.  അഡ്രിനോ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റും ഈ ഫോണിലുണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  ലുമിയ 800 ഫോണിലെ 1,830 mAh ബാറ്ററിയേക്കാളും ഉയര്‍ന്ന ബാറ്ററിയായിരിക്കും ലുമിയ 900ല്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement