ലുമിയ 800ന്റെ ബാറ്ററി പ്രശ്‌നത്തിന് പരിഹാരവുമായ് നോക്കിയ രംഗത്ത്



ഗാഡ്ജറ്റ് ലോകത്ത് അപ്‌ഡേഷനുള്ള പങ്ക് എത്രത്തോളം വലുതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  നോക്കിയ, ലുമിയ 800 സ്മാര്‍ട്ട്‌ഫോണില്‍ രണ്ടു പുതിയ അപ്‌ഡേഷനാണ് ലടത്താനൊരുങ്ങുന്നത്.  യുകെയില്‍ ലുമിയ 800ന്റെ ബാറ്ററിയെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് നോക്കിയ ഈ പുതിയ അപ്‌ഡേഷന് ഒരുങ്ങുന്നത്.

ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താലും വളരെ പെട്ടെന്ന് ബാറ്ററി ചാര്‍ജ് ലോ ആകുന്നു എന്നതായിരുന്നു നോക്കിയ നേരിട്ട പരാതി.  നോക്കിയയുടെ വിദഗ്ധ സംഘം പ്രശ്‌നം പരിശോധിച്ചെങ്കിലും ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ലത്രെ.

Advertisement

ഏതായാലും ഈ പ്രശ്‌നം പരിഹരിക്കാതെ പിറകോട്ടില്ല എന്ന നിലപാടിലാണ് നോക്കിയ എന്നു തോന്നുന്നു.  ഈ ബാറ്ററി പ്രശ്‌നം പരിഹരിക്കാനായി രണ്ടു അപ്‌ഡേഷനാണ് ലുമിയ 800ല്‍ നോക്കിയ നടത്താന്‍ പോകുന്നത്.  ഒരു അപ്‌ഡേഷന്‍ ഈ ഡിസംബറിലും, രണ്ടാമത്തേത് അടുത്ത വര്‍ഷം ആദ്യം, ജനുവരിയിലും നടത്താനാണ് നോക്കിയ ഉദ്ദേശിക്കുന്നത്.

Advertisement

ആദ്യ അപ്‌ഡേഷന്‍ ബാറ്ററി മികവ് വര്‍ദ്ധിപ്പിക്കാനാണെങ്കില്ഡ രണ്ടാമത്തേത് വളരെ വേഗത്തിലുള്ള ചാര്‍ജിംഗ് സാധ്യമാക്കാനാണ്.  ഈ രണ്ട് അപ്‌ഡേഷനും നടന്നു കഴിഞ്ഞാല്‍ വളരെ മികച്ച ബാറ്ററിയായിരിക്കും നോക്കിയ ലുമിയക്ക് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ഓരോ ഉപയോക്താവിനും ഉണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും, അവ പരിഹരിക്കാന്‍ ഉപയോക്താക്കള്‍ തൊട്ടടുത്തുള്ള നോക്കിയ പ്രതിനിധിയെ സമീപിക്കേണ്ടതാണ് എന്നും പറഞ്ഞു.  ഏതായാലും ഈ പുതിയ അപ്‌ഡേഷനുകളോടെ നോക്കിയ ലുമിയ 800 നേരിടുന്ന ബാറ്ററി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കാം.

ഇപ്പള്‍ ലോകത്തിന്റെ വളരെ കുറച്ചു ഭാഗങ്ങളില്‍ മാത്രം ലഭ്യമായ ലുമിയ 800, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന ആ അവസരത്തില്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നു വന്നത് നോക്കിയയെ സംബന്ധിച്ചി

Advertisement

ടത്തോളം അത്ര ആശാസ്യമല്ല.

Best Mobiles in India

Advertisement