അത്യുഗ്രന്‍ സവിശേഷതയോടെ എത്തുന്നു നോക്കിയ X5 ജൂലൈ 11ന്‌


നോക്കിയ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പല വഴികളും നോക്കുകയാണ് എച്ച്എംഡി ഗ്ലോബല്‍. കാരണം ഇന്ന് നോക്കിയ ആരാധകര്‍ ഏറെയാണ്. ഇന്ത്യയിലെ ഉപയോക്താക്കള്‍ മൊബൈലിലേക്ക് അടുത്തതു തന്നെ നോക്കിയയിലൂടെയായിരുന്നു.

Advertisement

നോക്കിയയുടെ രണ്ടാം വരവില്‍ അനേകം ഫോണുകളാണ് ഉപയോക്താക്കള്‍ക്ക് സമ്മാനിച്ചത്. വീണ്ടും എച്ച്എംഡി ഗ്ലോബല്‍ പുതിയൊരു നോക്കിയ ഫോണുമായി എത്തുന്നു. ജൂലൈ 11ന് ചൈനയില്‍ വച്ചു നടക്കുന്ന ഇവന്റിലാണ് തങ്ങളുടെ പുതിയ ഫോണായ നോക്കിയ X5 (2018) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഈ ഫോണിന് നേരത്തെ നല്‍കിയിരുന്ന പേര് നോക്കിയ 5.1 എന്നായിരുന്നു.

Advertisement

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റായ TENAA യില്‍ ഈ ഫോണ്‍ അടുത്തിടെ കണ്ടിരുന്നു. വിലയെ കുറിച്ചു പറയുകയാണെങ്കില്‍ ബജറ്റ് ശ്രേണിയിലാകും ഈ ഫോണ്‍. അതായത് ഇന്ത്യന്‍ വില ഏകദേശം 8,300 രൂപ.

നോക്കിയ X5ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

TENAA ലിസ്റ്റിംഗ് പ്രകാരം നോക്കിയ X5 (2018) ന് മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ ആയിരിക്കും. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററിയാകും ഉള്‍പ്പെടുത്തുന്നത്. ആന്‍ഡ്രോയിഡ് P ഗൂഗിള്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതായിരിക്കും നോക്കിയ X5 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

Advertisement

19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും കൂടാതെ ഐഫോണ്‍ Xനെ പോലെ നോച്ചും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. സെല്‍ഫി ക്യാമറ 8എംപിയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പിന്നില്‍. അതില്‍ ഒന്ന് 13എംപിയാണ്, മറ്റു മെഗാപിക്‌സല്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

റിയല്‍ മൗണ്ടട്ട് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും. കറുപ്പ്, നീല, വെളള എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!

Best Mobiles in India

Advertisement

English Summary

Nokia X5 Smsrtphone Launch On July 11