16 മൊപിക്‌സലിന്റെ ഇന്‍-ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയും കരുത്തന്‍ പ്രോസസ്സറുമായി നോക്കിയ എക്‌സ് 71 വിപണിയില്‍


എച്ച്.എം.ടി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ എക്‌സ്71 നെ വിപണിയിലെത്തിച്ചു. നിലവില്‍ തായ് വാനിലാണ് പുറത്തിറക്കിയിട്ടുള്ളത്. മറ്റു വിപണികളിലേക്ക് അധികം വൈകാതെ എത്തും. ഇന്‍-ഡിസ്‌പ്ലേ മുന്‍ക്യാമറ ട്രിപ്പിള്‍ പിന്‍ക്യാമറ എന്നിവയാണ് ഫോണിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകള്‍. ഇന്ത്യന്‍ വില ഏകദേശം 26,875 രൂപയാണ് എക്‌സ് 71ന് നിശ്ചയിച്ചിരിക്കുന്നത്.

Advertisement

ഫോണ്‍ ലഭ്യമായിത്തുടങ്ങും

ഏപ്രില്‍ പത്തുമുതല്‍ തായ് വാന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. കറുപ്പു നിറത്തില്‍ മാത്രമാണ് ഫോണ്‍ലഭ്യമാവുക. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പഞ്ച് ഹോള്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2316X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 1:1400 കോണ്ട്രാസ്റ്റ് റേഷ്യോയും 500 നിറ്റ് ബ്രൈറ്റ്‌നസും ഫോണിനുണ്ട്. 96 ശതമാനമാണ് NTSC കളര്‍ഗാമട്ട്.

Advertisement
ഏറെ മികവുകള്‍ പുലര്‍ത്താന്‍

6ജി.ബി റാം കരുത്താണ് ഫോണിനുള്ളത്. കൂട്ടിന് 2.2 ജിഗാഹെര്‍ട്‌സിന്റെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. ഇത് എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും. ക്യാമറ ഭാഗത്തും ഏറെ മികവുകള്‍ പുലര്‍ത്താന്‍ നോകിയ എക്‌സ് 71ന് കഴിഞ്ഞിട്ടുണ്ട്.

സ്‌കാനര്‍

48 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സ് 120 ഡിഗ്രി ഫോക്ക്‌സ് നല്‍കുന്നു. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്‌സലിന്റെ സെല്‍ഫിക്യാമറയാണ്. സീസിസ് ഓപ്റ്റിക്‌സാണ് മുന്‍ ക്യാമറയ്ക്കു കരുത്തേകുന്നത്. പിന്‍ഭാഗത്താണ് സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ ഭാരം.

ഹൈബ്രിഡ് ഡ്യുവല്‍ സിം,4ജി വോള്‍ട്ട്, വൈഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് 5.0, 3.5 എം.എം ജാക്ക്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. കൂട്ടിന് 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 180 ഗ്രാമാണ് ഫോണിന്റെ ഭാരം.

Best Mobiles in India

English Summary

Nokia X71 launced with 16MP in-display selfie camera, Snapdragon 660 SoC