ഹോള്‍ പഞ്ച് ഡിസ്‌പ്ലേയോടു കൂടിയ നോക്കിയ എക്‌സ്71 വിപണിയിലെത്തുന്നു


ഒടുവില്‍ നോക്കിയയും പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുമായി രംഗത്തെത്തുകയാണ്. പുത്തന്‍ മോഡലായ എക്‌സ് 71ലാണ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏപ്രില്‍ 2ന് ഫോണിനെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പുറത്തിറക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട മാധ്യമ ക്ഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Advertisement

ഏറ്റവും വലിയ പ്രത്യേകത

എച്ച്.എം.ടി ഗ്ലോബലിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ആദ്യ പഞ്ച് ഹോള്‍ ഡിസ്‌പ്ലേയോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ എന്നതുതന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്ത മാസം തായ് വാനിലും ഈ മോഡല്‍ പുറത്തിറക്കും. നോക്കിയ 9 പ്യുവര്‍വ്യൂ സ്മാര്‍ട്ട്‌ഫോണും എക്‌സ് 71 നൊപ്പം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

Advertisement
സഹായിക്കും.

48 മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സ് 71ന്റെ മറ്റൊരു പ്രത്യേകത. ആഗോള വിപണിയില്‍ ചിലപ്പോള്‍ നോക്കിയ 8.1 എന്ന പേരിലാകും എക്‌സ് 71 പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. 120 ഡിഗ്രീ ഫീല്‍ഡ് ഓഫ് വ്യൂവുള്ള സെക്കന്ററി ലെന്‍സാണ് പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈഡ് ആംഗിള്‍ ഫോട്ടോകളെടുക്കാന്‍ ഈ ലെന്‍സ് സഹായിക്കും.

കമ്പനി ലക്ഷ്യമിടുന്നത്

പഞ്ച് ഹോളോടു കൂടിയ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഫോണിനെ ആകര്‍ഷണീയമാക്കുന്നത്. സാംസംഗ് ഗ്യാലക്‌സി എസ്10 നേടു മത്സരിക്കുകയണ് ഈ മോഡല്‍ കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. പെന്റാ റിയര്‍ ക്യാമറ ടോട്ടിംഗോടു കൂടിയ നോക്കിയ 9 പ്യൂവര്‍ വ്യൂവിനെക്കുറിച്ചും പുറത്തിറക്കല്‍ ചടങ്ങില്‍ പരാമര്‍ശമുണ്ടാകും.

പേരു നല്‍കിയിരുന്നത്.

എക്്‌സ് സീരീസില്‍ നിന്നും വ്യത്യസ്തമായി നോക്കിയ 8.1 എന്ന പേരിലാകും എക്‌സ് 71 പുറത്തിറങ്ങുകയെന്ന് മൈ സ്മാര്‍ട്ട് പ്രൈസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമാനമായ സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. നോക്കിയ എക്‌സ് 6 നേരത്തെ പുറത്തിറക്കിയപ്പോള്‍ ചൈന ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും നോക്കിയ 6.1 പ്ലസ് എന്നാണ് പേരു നല്‍കിയിരുന്നത്.

വ്യത്യാസങ്ങളുമുണ്ടാകുന്നുണ്ട്.

നോക്കിയ എക്‌സ് 71 പേരുമാറ്റി നോക്കിയ 8.1 ആകുമ്പോള്‍ ചെറിയ വ്യത്യാസങ്ങളുമുണ്ടാകുന്നുണ്ട്. എക്‌സ് 71ല്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമുണ്ട്. എന്നാല്‍ നോക്കിയ 8.1 എന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ പുറത്തിറങ്ങുമ്പോല്‍ ഇരട്ട ക്യാമറ ഫീച്ചര്‍ മാത്രമേയുണ്ടാകൂ.

എന്നാണറിയുന്നത്

ഫോണിലുണ്ടാവുക

Best Mobiles in India

English Summary

Nokia X71 With Hole-Punch Display to Launch on April 2; Might Debut Globally as Nokia 8.1 Plus